അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായി മാറിയ ബാലതാരമായാണ് താരമാണ് മീനാക്ഷി. ചിത്രത്തിലെ പാത്തുമ്മ എന്ന അത്രമേൽ പ്രേക്ഷകരുടെ മനസിൽ മുറിവേൽപ്പിച്ചാണ് കടന്ന് പോയത്. ചിത്രത്തിലെ ഗാനവും ഗാന രംഗത്തിലൂടെ മീനാക്ഷിയും പ്രേക്ഷകർക്കെല്ലാം പ്രിയങ്കരിയായി. പിന്നീട് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും വലിയ ഹിറ്റ് ചിത്രം ഒപ്പത്തിലൂടെയായിരുന്നു മീനാക്ഷി വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കിയത്. ചിത്രത്തിലെ നന്ദിനിയും രാമച്ചനും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. ബാലതാരമായി അങ്ങനെ മലയാളികൾക്കെല്ലാം പ്രിയങ്കരിയായി മാറിയ മീനാക്ഷിയാണ് സൂര്യയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സൂര്യ, ‘അമ്മ മഴവിൽ ഷോ കാണുവാനായി തിരുവനന്തപുരത്ത് എത്തിയത്. അഞ്ചു മണിക്കൂറോളം നീണ്ട പരുപാടി ഏറെ ആവേശത്തോടെയാണ് സൂര്യ കണ്ടത്. ഏറെ നേരം പരിപാടിക്കായി ചിലവഴിച്ച സൂര്യ ആരാധകർക്കും സിനിമ താരങ്ങൾക്കും വേണ്ടി സമയവും ചിലവഴിച്ചു. ഇവർക്കുമൊപ്പം ഫോട്ടോയും എടുത്താണ് സൂര്യ പോയത്. മീനാക്ഷിയുമൊത്തുള്ള സൂര്യയുടെ ചിത്രം പങ്കുവെച്ചാണ് മീനാക്ഷി സൂര്യയെ പറ്റി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. സിനിമയിൽ കാണുന്ന പോലെയേ അല്ല ആൾ , എന്ന പാവന്നെ എന്നോട് ഒത്തിരി സംസാരിക്കുകയും ചെയ്തു മീനാക്ഷി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. നടിപ്പിന് നായകനൊപ്പം ‘അമ്മ ഷോയിൽ എടുത്ത ചിത്രങ്ങൾ എന്ന തലക്കെട്ടോടെയാണ് ആരാധിക കൂടിയായ മീനാക്ഷി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘അമ്മ മഴവിൽ ഷോയിൽ മീനാക്ഷിയുടെ ഒരു മികച്ച പ്രകടനം കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു.
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
This website uses cookies.