നവാഗതനായ അനുരാജ് മനോഹർ ഒരുക്കിയ ഇഷ്‌ക് എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഷൈൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം രചിച്ചത് രതീഷ് രവി ആണ്. ഇസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആൻ ഈ ചിത്രത്തിലെ നായികാ വേഷത്തിൽ കയ്യടി നേടുകയാണ് ഇപ്പോൾ. വസുധ എന്ന കഥാപാത്രം ആണ് ആൻ ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ വസുധ ചെയ്യുന്നത് പോലെയെ അങ്ങനെ ഒരു സാഹചര്യം യഥാർത്ഥ ജീവിതത്തിൽ വന്നാൽ താനും ചെയ്യുകയുള്ളൂ എന്നു ആൻ പറയുന്നു. ആ രംഗം തിരക്കഥയിൽ ഇല്ലായിരുന്നു എന്നും, അവസാന നിമിഷം കൂട്ടി ചേർക്കുകയായിരുന്നു എന്നുമാണ് ആൻ പറയുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടുന്ന രംഗമായി അത് മാറി കഴിഞ്ഞു.
എല്ലാ പെൺകുട്ടികൾക്കും വസുധയുമായി റിലേറ്റ് ചെയ്യാൻ സാധിക്കും എന്നും താനുൾപ്പെടെ ഏതു പെണ്ണും ആ സാഹചര്യത്തിൽ വസുധ ചെയ്യുന്നതു പോലെ തന്നെ പ്രതികരിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ആൻ പറയുന്നു. അത് അവളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം ആണെന്നും ആൻ ചൂണ്ടി കാണിക്കുന്നു. അഭിനയത്തോടൊപ്പം തന്നെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനും ആഗ്രഹമുണ്ട് എന്നും ഫൊട്ടോഗ്രഫിയെപ്പറ്റി കൂടുതൽ പഠിക്കാനും ഛായാഗ്രഹണ സഹായി ആയി ജോലി ചെയ്യാനും താൽപ്പര്യം ഉണ്ടെന്നും ആൻ വെളിപ്പെടുത്തുന്നു. ഇ ഫോർ എന്റർടൈന്മെന്റ്‌സ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേഹത, സി വി സാരഥി, എ വി അനൂപ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.