ഇപ്പോൾ മലയാള സിനിമയിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് നടൻ അലൻസിയറിനു എതിരെ ഉണ്ടായ മീ ടൂ ആരോപണം. ആദ്യം നടി ദിവ്യ ഗോപിനാഥ് ആണ് അലെൻസിയറിനു എതിരെ ആരോപണവുമായി വന്നത്. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അലെൻസിയർ തന്നോട് ലൈംഗികാതിക്രമം കാണിക്കാൻ മുതിർന്നു എന്നാണ് ദിവ്യ ഗോപിനാഥ് പറഞ്ഞത്. അതിനു പിന്നാലെ സിനിമാ സെറ്റുകളിൽ മദ്യപിച്ചു വരുന്നതും നടിമാരോട് മോശമായി പെരുമാറുന്നതും ഇയാളുടെ സ്ഥിരം സ്വഭാവമാണെന്നു വെളിപ്പെടുത്തി കൊണ്ട് കൂടുതൽ ആരോപണങ്ങൾ ഉണ്ടാവുകയും ചെയ്തു. താര സംഘടന ആയ ‘അമ്മ അലൻസിയറിനോട് വിശദീകരണം ചോദിക്കും എന്നും കഴിഞ്ഞ ദിവസം ‘അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇപ്പോഴിതാ അലെൻസിയറിനെ തള്ളി പറഞ്ഞു കൊണ്ട് സംവിധായകൻ ആഷിഖ് അബുവും രംഗത്ത് വന്നു കഴിഞ്ഞു.
ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്. നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് എന്നും ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ് എന്നും ആഷിഖ് അബു തന്റെ പോസ്റ്റിൽ പറയുന്നു. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ എന്നും ആഷിഖ് അബു ആരോപിക്കുന്നു. അതോടൊപ്പം ഈ സംഭവം പുറത്തു കൊണ്ട് വന്ന ടിവിക്കു അഭിവാദ്യങ്ങളും അർപ്പിക്കുന്നുണ്ട് ആഷിക്. ആഷിഖ് അബു നിർമ്മിച്ച മഹേഷിന്റെ പ്രതികാരത്തിൽ അടക്കം ഒട്ടേറെ ചിത്രങ്ങളിൽ അലെൻസിയർ ജോലി ചെയ്തിട്ടുണ്ട്. വൈറസ് എന്ന ചിത്രമാണ് ആഷിഖ് അബു ഇനി ഒരുക്കാൻ പോകുന്നത്. അതിൽ അലൻസിയർ ഉണ്ടാവില്ല എന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.