മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാസ്റ്റർപീസ് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനത്തിന് എത്തുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം മലയാള സിനിമയിലെ വലിയ റിലീസ് ആയാണ് പ്രദർശനം ആരംഭിക്കുന്നത്. 255 സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഇന്ന് കേരളത്തിൽ റിലീസ് ചെയ്യുന്ന മാസ്റ്റർപീസ് റസ്റ്റ് ഓഫ് ഇന്ത്യ മാർകെറ്റിൽ നാളെയാണ് റിലീസ് ചെയ്യുന്നത്. ഏകദേശം ഇരുനൂറോളം സ്ക്രീനുകൾ കേരളത്തിന് പുറത്തും ഈ ചിത്രത്തിന് ലഭിക്കും എന്നാണ് സൂചനകൾ പറയുന്നത് . മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം എത്തിയിരിക്കുന്നത്.
ഉദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം റോയൽ സിനിമാസിന്റെ ബാനറിൽ സി എച് മുഹമ്മദ് ആണ് നിർമ്മിച്ചിരിക്കുന്നത്. പതിനഞ്ചു കോടി രൂപയ്ക്കു മുകളിൽ ചെലവിട്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 8 മണിക്ക് നൂറിന് മുകളിൽ ഫാൻസ് ഷോയുമായി ആണ് മാസ്റ്റർപീസ് കുതിപ്പ് തുടങ്ങുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, മുകേഷ്, കലാഭവൻ ഷാജോൺ, പൂനം ബജ്വ, വരലക്ഷ്മി ശരത് കുമാർ, മഹിമ നമ്പ്യാർ, സന്തോഷ് പണ്ഡിറ്റ്, സാജു നവോദയ, മക്ബൂൽ സൽമാൻ, അർജുൻ നന്ദ കുമാർ, നിയാസ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ദീപക് ദേവ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു വിനോദ് ഇലമ്പിള്ളി ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.