മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ചിത്രമായ മാസ്റ്റർപീസ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയി ഈ വരുന്ന ഈ ചിത്രം ക്രിസ്മസിന് തീയേറ്ററുകളിൽ എത്തുകയാണ്.
അഞ്ചു ഫൈറ്റ് മാസ്റ്റേഴ്സ് ഒരുക്കുന്ന പത്തോളം സംഘട്ടനങ്ങൾ നിറഞ്ഞ ഈ ചിത്രത്തിൽ എഡ്‌വേഡ് ലിവിങ്സ്റ്റൺ എന്ന് പേരുള്ള, എഡ്ഡി എന്നറിയപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുള്ള ഒരു കോളേജ് പ്രൊഫസർ ആയാണ് മമ്മൂട്ടി എത്തുന്നത്.
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒരു ടീസർ തന്നെയാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നതെന്ന് പറയാം. റിലീസ് ചെയ്തു മിനിറ്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഈ ടീസർ.
മമ്മൂട്ടിയോടൊപ്പം യുവ താരം ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, അർജുൻ നന്ദ കുമാർ, ദിവ്യ പിള്ളൈ, വരലക്ഷി ശരത് കുമാർ, മഹിമ, പൂനം ബജ്വ, മുകേഷ്, ബിജു കുട്ടൻ, കൈലാഷ്, ഷാജോൺ, മക്ബൂൽ സൽമാൻ, സന്തോഷ് പണ്ഡിറ്റ് തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.
ദീപക് ദേവ് സംഗീതം പകരുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് വിനോദ് ഇല്ലംപിള്ളി ആണ്. മമ്മൂട്ടി നായകനായ രാജാധിരാജയാണ് അജയ് വാസുദേവിന്റെ ഒരുക്കിയ ആദ്യ ചിത്രം. സി എച് മുഹമ്മദ് ആണ് റോയൽ സിനിമാസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുലി മുരുകന് ശേഷം ഉദയ കൃഷ്ണ തിരക്കഥ രചിച്ച ചിത്രം കൂടിയാണ് മാസ്റ്റർപീസ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.