മെഗാസ്റ്റാര് ആരാധകര് വമ്പന് പ്രതീക്ഷകളോടെയാണ് മാസ്റ്റര്പീസ് എന്ന മമ്മൂട്ടി ചിത്രത്തിനെ കാത്തിരിക്കുന്നത്. പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമായതിനാല് പ്രേക്ഷകരുടെ പ്രതീക്ഷകള് ഏറെയാണ്.
മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ ഒരുക്കിയ അജയ് വാസുദേവന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മാസ്റ്റര്പീസ്. ഒരു കോളേജ് അദ്ധ്യാപകന്റെ വേഷത്തിലാണ് മെഗാസ്റ്റാര് ഈ ചിത്രത്തില് എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുമ്പോള് മാസ്റ്റര്പീസിന്റെ സെറ്റില് നിന്നും ഒരു കിടിലന് സെല്ഫിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഒഫീഷ്യല് ഫേസ്ബുക്ക് പേജിലാണ് മമ്മൂട്ടി ആരാധകര്ക്ക് വേണ്ടി ഈ സെല്ഫി ഷെയര് ചെയ്തത്. മാസ്റ്റര്പീസിലെ താരങ്ങളും ഏതാനും അണിയറ പ്രവര്ത്തകരും ഈ ചിത്രത്തില് ഉണ്ട്.
പുലിമുരുകന് പോലെ വലിയൊരു വിജയമായി മാസ്റ്റര്പീസ് മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷകള്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.