മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മാസ്റ്റർപീസിന്റെ ഇതുവരെ ഉള്ള കളക്ഷൻ പുറത്ത് വിട്ടു. ചിത്രത്തിന്റെ നിർമ്മാതാക്കളായ റോയൽ സിനിമാസ് കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഒഫിഷ്യൽ ഫേസ്ബുക് പേജിലൂടെ ഈ ചിത്രത്തിന്റെ നിലവിലുള്ള കളക്ഷൻ പറഞ്ഞത്. നാൽപ്പതു കോടി രൂപയുടെ ബിസിനെസ്സ് ഈ ചിത്രം ഇതുവരെ നടത്തി എന്നാണ് റോയൽ സിനിമാസ് പുറത്തുവിട്ട ഫേസ്ബുക് പോസ്റ്റിൽ നിന്ന് വ്യെക്തമാകുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. സി എച് മുഹമ്മദ് ആണ് ഈ ചിത്രം റോയൽ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത്.
റോയൽ സിനിമാസ് ഇന്നലെ ഇട്ട ഫേസ്ബുക് പോസ്റ്റിന്റെ മലയാള രൂപം ഇങ്ങനെ , “ഞങ്ങളുടെ ആദ്യ സംരംഭമായ മാസ്റ്റർപീസ് ഇതുവരെ നാൽപ്പതു കോടി രൂപയുടെ ബിസിനെസ്സ് നടത്തിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഇതുവരെ ലോകമെമ്പാടും 13000 ഷോസ് കളിച്ച ഈ ചിത്രം ഇപ്പോൾ 103 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. മലയാളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡും ഷോ കൌണ്ട് റെക്കോർഡും ഉൾപ്പെടെ നേടിയ ഈ ചിത്രം കളിച്ച ലേറ്റ് നൈറ്റ് ഷോകളുടെ എണ്ണവും വളരെ വലുതായിരുന്നു. ഞങ്ങളുടെ ഈ വിജയം നിങ്ങളുടെ പിന്തുണയില്ലാതെ ഒരിക്കലും സാധ്യമാവുമായിരുന്നില്ല“. മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് ആയാണ് മാസ്റ്റർപീസ് എത്തിയത്. ആരാധകരുടെ ആഘോഷവും ആരവങ്ങളും ഈ ചിത്രത്തിന്റെ റിലീസിന് മാറ്റ് കൂട്ടി. ഉണ്ണി മുകുന്ദൻ , മുകേഷ്, വരലക്ഷ്മി ശരത് കുമാർ, പൂനം ബജ്വ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.