ദളപതി വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ മാത്രമല്ല പ്രേക്ഷകർ മാസ്റ്റർ ആവേശത്തോടെ കാത്തിരിക്കുന്നത്. ദളപതി വിജയ്‍യും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ഈ മാസം ഒമ്പതിനു റീലീസ് ചെയ്യാൻ പ്ലാൻ ചെയ്ത മാസ്റ്റർ കോവിഡ് 19 ഭീഷണിയെ തുടർന്ന് രാജ്യത്തുണ്ടായ ലോക്ക് ഡൗണിനാൽ റിലീസ് അനിശ്ചിതമായി നീട്ടി വെക്കുകയാണ് ഉണ്ടായത്. ഈ കാലയളവിൽ കുറെ തമിഴ് ചിത്രങ്ങൾ നേരിട്ടു ഓണ്ലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയും ചെയ്തതോടെ മാസ്റ്ററും അത്തരത്തിൽ ഒരു റിലീസിനാണ് ശ്രമിക്കുന്നത് എന്ന വാർത്തകൾ പരന്നു.
എന്നാൽ അതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും മാസ്റ്റർ തീയേറ്ററുകളിൽ തന്നെ റിലീസിന് എത്തുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ. സിനിമ ആമസോൺ പ്രെെമിൽ ലഭ്യമാകുന്നത് തിയേറ്ററിൽ റീലീസ് ചെയ്തതിന് ശേഷം മാത്രമാണെന്നും അവർ വിശദീകരിച്ചു. ഈ അടുത്തിടെ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയ്ൻമെന്റ് നിർമിച്ച്, സൂര്യയുടെ ഭാര്യയും പ്രശസ്ത നടിയുമായ ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന പൊൻമകൾ വന്താൽ എന്ന സിനിമ ലോക്ഡൗൺ കാരണം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യാൻ തീരുമാനിക്കുകയും, തുടർന്ന് സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് പറഞ്ഞു തീയേറ്റർ ഉടമകൾ രംഗത്ത് വരികയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് മാസ്റ്റർ എന്ന ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചും ഒട്ടേറെ അഭ്യൂഹങ്ങൾ പരന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.