[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ്‍യും വിജയ് സേതുപതിയും ഒരുമിക്കുന്ന മാസ്റ്റർ ഒരു മാസ്റ്റർപീസായിരിക്കുമെന്നു നിർമ്മാതാവ്

സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മാസ്റ്റർ. അദ്ദേഹവും രത്‌നകുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് ദളപതി വിജയ്‍യും മക്കൾ സെൽവൻ വിജയ് സേതുപതിയുമാണ്. അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. അതിൽ വിജയ്, വിജയ് സേതുപതി എന്നിവർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനു പുറമെ ശ്രദ്ധ നേടുന്ന ഒന്ന് ഈ ചിത്രത്തിന്റെ നിർമ്മാതാവ് സേവ്യർ ബ്രിട്ടോ പറഞ്ഞ വാക്കുകളാണ്. എക്സ് ബി ക്രിയേറ്റേഴ്സിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രത്തെ കുറിച്ച് സേവ്യർ പറയുന്നത് ദളപതിയും മക്കൾ സെൽവനും ഒന്നിക്കുന്ന മാസ്റ്റർ ഒരു മാസ്റ്റർപീസായി മാറുമെന്നാണ്. ഈ ചിത്രത്തിന്റെ മാസ്റ്ററായ വിജയ്‍യും അതുപോലെ മാസ്റ്റർ ആക്ടറായ വിജയ് സേതുപതിയും കൂടി ഒന്നിക്കുമ്പോൾ മാസ്റ്ററെന്ന ഈ ചിത്രം ഒരു മാസ്റ്റർപീസായി മാറുമെന്ന കാര്യത്തിൽ തനിക്കു സംശയമൊന്നുമില്ല എന്നാണ് നിർമ്മാതാവ് പറയുന്നത്. അത്ര ഗംഭീരമായ പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചിരിക്കുന്നതെന്നു സേവ്യർ ബ്രിട്ടോ സാക്ഷ്യപ്പെടുത്തുന്നു.

സംവിധായകൻ ലോകേഷ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, സ്റ്റണ്ട് മാസ്റ്റർ സ്റ്റണ്ട് സിൽവ എന്നിവർ തുടങ്ങി ഈ ചിത്രത്തെ ഗംഭീരമാക്കാൻ പ്രവർത്തിച്ച ഓരോരുത്തരേയും അദ്ദേഹം പേരെടുത്തു പറഞ്ഞു പ്രശംസിച്ചു. ഈ ചിത്രത്തിലെ രണ്ടു പാട്ടുകളുടെ ലിറിക് വീഡിയോകൾ, ഇതിന്റെ പോസ്റ്ററുകളെന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. ഇന്നലെ പുറത്തു വന്ന ഇതിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് സത്യൻ സൂര്യനും എഡിറ്റർ ഫിലോമിൻ രാജുമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.