സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മാസ്റ്റർ. അദ്ദേഹവും രത്‌നകുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് ദളപതി വിജയ്‍യും മക്കൾ സെൽവൻ വിജയ് സേതുപതിയുമാണ്. അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. അതിൽ വിജയ്, വിജയ് സേതുപതി എന്നിവർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനു പുറമെ ശ്രദ്ധ നേടുന്ന ഒന്ന് ഈ ചിത്രത്തിന്റെ നിർമ്മാതാവ് സേവ്യർ ബ്രിട്ടോ പറഞ്ഞ വാക്കുകളാണ്. എക്സ് ബി ക്രിയേറ്റേഴ്സിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രത്തെ കുറിച്ച് സേവ്യർ പറയുന്നത് ദളപതിയും മക്കൾ സെൽവനും ഒന്നിക്കുന്ന മാസ്റ്റർ ഒരു മാസ്റ്റർപീസായി മാറുമെന്നാണ്. ഈ ചിത്രത്തിന്റെ മാസ്റ്ററായ വിജയ്‍യും അതുപോലെ മാസ്റ്റർ ആക്ടറായ വിജയ് സേതുപതിയും കൂടി ഒന്നിക്കുമ്പോൾ മാസ്റ്ററെന്ന ഈ ചിത്രം ഒരു മാസ്റ്റർപീസായി മാറുമെന്ന കാര്യത്തിൽ തനിക്കു സംശയമൊന്നുമില്ല എന്നാണ് നിർമ്മാതാവ് പറയുന്നത്. അത്ര ഗംഭീരമായ പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചിരിക്കുന്നതെന്നു സേവ്യർ ബ്രിട്ടോ സാക്ഷ്യപ്പെടുത്തുന്നു.
സംവിധായകൻ ലോകേഷ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, സ്റ്റണ്ട് മാസ്റ്റർ സ്റ്റണ്ട് സിൽവ എന്നിവർ തുടങ്ങി ഈ ചിത്രത്തെ ഗംഭീരമാക്കാൻ പ്രവർത്തിച്ച ഓരോരുത്തരേയും അദ്ദേഹം പേരെടുത്തു പറഞ്ഞു പ്രശംസിച്ചു. ഈ ചിത്രത്തിലെ രണ്ടു പാട്ടുകളുടെ ലിറിക് വീഡിയോകൾ, ഇതിന്റെ പോസ്റ്ററുകളെന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. ഇന്നലെ പുറത്തു വന്ന ഇതിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് സത്യൻ സൂര്യനും എഡിറ്റർ ഫിലോമിൻ രാജുമാണ്.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
This website uses cookies.