മലയാള സിനിമയിൽ ബാലതാരമായി രംഗ പ്രവേശനം നടത്തിയ നടിയാണ് സനുഷ. കുറെയേറെ ശ്രദ്ധിക്കപ്പെടുന്ന റോളുകൾ ബാലതാരമായിരുന്നപ്പോൾ തന്നെ ചെയ്യുകയുണ്ടായി, പിന്നീട് വർഷങ്ങൾക്ക് ശേഷം പല ചിത്രങ്ങളിലും നായികയായി പ്രത്യക്ഷപ്പെട്ടു. സനുഷയുടെ അനിയൻ സനൂപും ചേച്ചിയുടെ പാത തന്നെയാണ് സ്വീകരിക്കുന്നത്. മലയാള സിനിമയിൽ ബാലതാരമായി വരുകയും ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത താരം ഇപ്പോൾ ചെറിയ പ്രായത്തിൽ തന്നെ നായകനായി ബിഗ് സ്ക്രീനിൽ വരാൻ തയ്യാറെടുക്കുകയാണ്. ജോ ആൻഡ് ദി ജോയ്, ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച സനൂപിന് പിന്നീട് കൈനിറയെ ചിത്രങ്ങൾ ലഭിച്ചിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ്.
മിനി സ്ക്രീനിൽ സീരിയൽ പരമ്പരയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് കെ.കെ രാജീവ്. ഒരുകാലത്ത് ഏഷ്യാനെറ്റിലെ ഒട്ടുമിക്കെ സീരിയലുകളും അദ്ദേഹമായിരുന്നു സംവിധാനം ചെയ്തിരുന്നത്. 2012ൽ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഞാനും എന്റെ ഫാമിലിയും’ , ജയറാം നായകനായിയെത്തിയ ചിത്രം വലിയ വിജയം നേടാൻ സാധിച്ചില്ല എന്നാൽ 6 വർഷങ്ങൾക്ക് ശേഷം വീണ്ടും അദ്ദേഹം മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. സൂപ്പർഹിറ്റ് തിരക്കഥകൃത്തുക്കളായ ബോബി ആൻഡ് സഞ്ജയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബഡ്ജറ്റ് നിവിൻ പോളി ചിത്രത്തിന് വേണ്ടിയായിരുന്നു ഈ കൂട്ടുകെട്ട് അവസാനമായി തിരക്കഥ എഴുതിയത്. സനൂപ് നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടട്ടില്ല. കുട്ടികളെ കേന്ദ്രികരിച്ചായിരിക്കും കഥ മുന്നോട്ട് പോകുന്നത് അതുപോലെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാവും. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഔസേപ്പച്ചനായിരിക്കും. ഈ വർഷം തന്നെ ചിത്രം പ്രദർശനത്തിനെത്തും
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.