രണ്ടു ദിവസം മുൻപാണ് മാസ്റ്റർ എന്ന ലോകേഷ് കനകരാജ് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ വന്നത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് ദളപതി വിജയ് തന്നെയാണ്. ‘ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അരുൺരാജാ കാമരാജ് ആണ്. ചിത്രത്തിന്റെ വരികൾക്കും, വിജയ്‌യുടെ ആലാപനത്തിനും അനിരുദ്ധിന്റെ സംഗീതത്തിനുമൊപ്പം തന്നെ ഈ ലിറിക് വീഡിയോയിൽ ചെയ്തിരിക്കുന്ന അനിമേഷനും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. അടുത്തിടെ വിജയുടെ ജീവിതത്തിൽ നടന്ന ആദായ നികുതി റെയ്‌ഡും വിജയ് ചിത്രത്തിന് എതിരെയുള്ള ബി ജെ പി പ്രതിഷേധവും തുടങ്ങി ഒട്ടേറെ വിഷയങ്ങളുമായി ആ അനിമേഷനിലെ ചില സ്ക്രീൻ ഷോട്ടുകളും അതുപോലെ ആ ഗാനത്തിലെ പല വരികളും സോഷ്യൽ മീഡിയ കൂട്ടിച്ചേർത്തു വായിച്ചിരുന്നു. തനിക്കെതിരെ നടക്കുന്ന ബിജെപി പ്രതിഷേധങ്ങൾക്കും വേട്ടയാടലുകൾക്കും പാട്ടിന് ഇടയിലൂടെ വിജയ് മറുപടി നൽകുന്നു എന്ന രീതിയിലാണ് അത് വൈറലായത്. അങ്ങനെ ശ്രദ്ധ നേടിയ ഒരു അനിമേഷൻ സ്ക്രീൻ ഷോട്ട് ആണ് വിജയ് സെൽഫി എടുക്കുന്ന ഒന്ന്.
എന്നാൽ ഈ ഗാനം വരുന്നതിനു ദിവസങ്ങൾക്കു മുൻപാണ് മാസ്റ്റർ ലൊക്കേഷനിൽ വെച്ച്, ഈ വിവാദങ്ങൾക്കു ശേഷം വിജയ് ആരാധകർക്കൊപ്പം എടുത്ത ഒരു മാസ്സ് സെൽഫി വൈറലായത്. ആ സാഹചര്യത്തിലാണ് ഇപ്പോൾ വന്ന ഈ അനിമേഷനിലെ സെൽഫി സ്ക്രീൻ ഷോട്ടുമായി ദളപതിയുടെ ആരാധകർക്കൊപ്പമുള്ള ആ മാസ്സ് സെൽഫിക്ക് എന്തെകിലും ബന്ധമുണ്ടോ എന്ന ചോദ്യം ഉയർന്നു വന്നത്. എന്നാൽ മാസ്റ്റർ ടീം പറയുന്നത്, വിജയ് ഈ മാസ്സ് സെൽഫി ആരാധകർക്കൊപ്പം എടുക്കുന്നതിനു മുൻപേ തന്നെ അവർ ഈ അനിമേഷൻ വീഡിയോയുടെ ആശയം രൂപപ്പെടുത്തിയിരുന്നു എന്നാണ്. അതിന്റെ ജോലികൾ നടന്നു കൊണ്ടിരിക്കെയാണ് ദളപതിയുടെ മാസ്സ് സെൽഫി വൈറലാവുന്നതു. യാദൃശ്ചികമായി രണ്ടും തമ്മിൽ ഒരു സാമ്യം വന്നു എന്നതല്ലാതെ പ്ലാൻ ചെയ്തു മനപ്പൂർവം ഉൾപ്പെടുത്തിയ ഒരു രംഗമല്ല അതെന്നാണ് ഈ ലിറിക് വീഡിയോ അനിമേഷൻ ചെയ്ത ടീം വെളിപ്പെടുത്തുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.