ഇന്നാണ് പ്രേക്ഷകർ ഏറെ കാത്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്. യുവ താരം നിവിൻ പോളി കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റിൽ വേഷത്തിൽ എത്തിയപ്പോൾ ഇത്തിക്കര പക്കി എന്ന മാസ്സ് ചരിത്ര കഥാപാത്രമായി അതിഥി വേഷത്തിൽ എത്തിയത് മലയാള സിനിമയുടെ ചക്രവർത്തിയായ മോഹൻലാൽ ആണ്. മോഹൻലാൽ അതിഥി വേഷത്തിൽ വന്നതോടെയാണ് ഈ ചിത്രത്തിന്റെ ഹൈപ്പ് നമ്മൾ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത് എന്ന് പറയാം. അതിഥി വേഷത്തിൽ വരുന്ന മോഹൻലാലിനെ കാണാൻ വേണ്ടി മാത്രം കേരളത്തിൽ നൂറിലധികം ഫാൻസ് ഷോകൾ ആണ് മോഹൻലാൽ ആരാധകർ സംഘടിപ്പിച്ചത്. ചിത്രം തുടങ്ങി ഇന്റെർവലിനോട് അടുക്കുമ്പോൾ ആണ് ഇത്തിക്കര പക്കി ആയുള്ള മോഹൻലാലിന്റെ മാസ്സ് എൻട്രി.
തീയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ ആവേശത്തിന്റെ കൊടുങ്കാറ്റു ഉയർത്തിക്കൊണ്ടാണ് മോഹൻലാലിന്റെ വരവ് എന്ന് പറയാം. ആരാധകരും സിനിമാ പ്രേമികളും ആവേശം കൊണ്ട് ആർപ്പു വിളിച്ചും കയ്യടിച്ചും മോഹൻലാലിന്റെ വരവ് മതിമറന്നു ആഘോഷിക്കുകയാണ്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതിന്റെ സൂചനയാണ് ഇപ്പോൾ നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീമും, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനും ആണ്. നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കി എടുത്ത ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ബാബു ആന്റണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദർ ഈണം പകര്ന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവുമുള്ള ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നത് ബോളിവുഡിൽ നിന്നുള്ളവരാണ്. ആദ്യ ദിനം റെക്കോർഡ് കളക്ഷനും ഷോകളുമാണ് കായംകുളം കൊച്ചുണ്ണി ലക്ഷ്യമിടുന്നത്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.