[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വമ്പൻ പ്രൊമോഷനുകളുമായി കായംകുളം കൊച്ചുണ്ണി റിലീസിനായി ഒരുങ്ങുന്നു…

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം അതിശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിൻ പോളി. ബോബി- സഞ്ജയ് എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. തെന്നിന്ത്യൻ താരറാണി പ്രിയ ആനന്ദാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജ് ചിത്രം എസ്രയിലൂടെ മലയാളികൾക്ക് സുപരിച്ചതയാണ് പ്രിയ. മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഇത്തിക്കര പക്കിയായി ചിത്രത്തിൽ രണ്ടാം പകുതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷൻ, റൊമാൻസ്, എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു മാസ്സ് എന്റർട്ടയിനറായിട്ടാണ് അണിയിച്ചൊരുക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലർ സിനിമ പ്രേമികളുടെ പ്രതീക്ഷകൾ വാനോളം ഉയർത്താൻ സാധിച്ചു, ചിത്രത്തിന്റെ ക്യമാറ വർക്കുകളും വി.എഫ്.എക്‌സ് വർക്കുകൾ ട്രെയ്‌ലറിന് മാറ്റ് കൂട്ടി. ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസ് ആദ്യനായി വി. എഫ്‌.എക്‌സ് വർക്കുകൾ കൈകാര്യം ചെയ്ത മലയാള ചിത്രം കൂടിയാണിത്. 45 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ പ്രൊമോഷൻ വർക്കുകൾ വളരെ മികച്ച രീതിയിലാണ് അണിയറ പ്രവർത്തകർ കൈകാര്യം ചെയ്യുന്നത്. റിലീസിന് ഒരു മാസം ബാക്കി നിൽക്കെ എങ്ങും കൊച്ചുണ്ണി മയം തന്നെയാണ്. ബസുകളിലും ട്രെയിനുകളിലും ചിത്രത്തിന്റെ വലിയ പോസ്റ്ററുകൾ പലയിടത്തും ഒട്ടിച്ചിരിക്കുന്നത് കാണാൻ സാധിക്കും. മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫുൾ സൈസിലാണ് പത്രങ്ങളിൽ കൊടുത്തിരുന്നത്. തീയറ്റർ ലിസ്റ്റടങ്ങുന്ന വലിയ പരസ്യങ്ങൾ പത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഇത്രെയേറെ പബ്ലിസിറ്റി നൽകുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, അമിത്, തെസ്നി ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. നീരവ് ഷാ, ബിനോദ് പ്രദൻ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകാർ പ്രസാദാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ മാത്രമായി 300 ഓളം തീയറ്ററുകളിൽ ചിത്രം റിലീസിനെത്തും.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.