സർക്കാർ എന്ന വിജയ് ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദർബാർ. സൂപ്പർ സ്റ്റാർ രജനികാന്ത് നായകൻ ആയി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നയൻ താര ആണ്. പേട്ട എന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തലൈവർ രജനികാന്ത് വീണ്ടും മാസ്സ് കഥാപാത്രമായി എത്തുന്ന ചിത്രമാണ് ദർബാർ. ഒരു മാസ്സ് പോലീസ് ഓഫീസർ ആയാണ് രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ രജനികാന്തിന്റെ മാസ്സ് സ്റ്റില്ലുകൾ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ എ ആർ മുരുഗദോസ്. സൂപ്പർ സ്റ്റാർ രജനികാന്ത് പോലീസ് യൂണിഫോമിൽ ഉള്ളതും അല്ലാത്തതുമായ മാസ്സ് സ്റ്റില്ലുകൾ ആണ് എത്തിയിരിക്കുന്നത്. റിലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ഈ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറി കഴിഞ്ഞു.
മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ ആയാണ് അദ്ദേഹം എത്തുന്നത് എന്നും അതുപോലെ അദ്ദേഹം ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആവും എത്തുകയെന്നുമൊക്കെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഏതായാലും പോലീസ് ഉദ്യോഗസ്ഥൻ ആയാണ് സൂപ്പർ താരം എത്തുന്നത് എന്നുള്ള കാര്യം വ്യക്തമായി കഴിഞ്ഞു. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ കൂടിയായ സന്തോഷ് ശിവൻ ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ദർബാറിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം അടുത്ത പൊങ്കലിന് പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്നാണ് സൂചന.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.