മധുര രാജ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ ആയി മെഗാ സ്റ്റാർ മമ്മൂട്ടി പാലായിൽ എത്തി. പാലാ മഹാറാണി തീയേറ്ററിൽ ആണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ ആയ വൈശാഖും ചിത്രം രചിച്ച ഉദയ കൃഷ്ണയും ഉണ്ടായിരുന്നു. ചിത്രത്തിൽ അഭിനയിച്ച പ്രശാന്ത് അലക്സാണ്ടർ, ജോണ് എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പാലായിൽ എത്തിയ മെഗാ സ്റ്റാറിന് ആവേശോജ്വലമായ സ്വീകരണം ആണ് ജനങ്ങൾ നൽകിയത്. മമ്മൂട്ടിയെ കാണാൻ വലിയ ജനക്കൂട്ടം തീയേറ്റർ പരിസരത്ത് തടിച്ചു കൂടിയത്. ഏപ്രിൽ 12 ന് റീലീസ് ചെയ്ത മധുര രാജ മികച്ച വിജയം ആണ് നേടുന്നത്.
ഉദയ കൃഷ്ണ തിരക്കഥ രചിച്ചു, വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. 27 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ്. തെലുങ്കു താരം ജഗപതി ബാബു വില്ലൻ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ അനുശ്രീ, മഹിമ നമ്പ്യാർ എന്നിവർ ആണ് നായികമാർ ആയി വന്നിരിക്കുന്നു. അതോടൊപ്പം തമിഴ് നടൻ ജയ്, പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, നോബി, വിജയ രാഘവൻ, ആർ കെ സുരേഷ്, അന്ന രാജൻ, സന്തോഷ് കീഴാറ്റൂർ, നരേൻ, ഷംന കാസിം, വിനയ പ്രസാദ്, എം ആർ ഗോപ കുമാർ, അജു വർഗീസ്, ബിജു കുട്ടൻ, ജയൻ ചേർത്തല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഗോപി സുന്ദർ ഈണം പകർന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് ഷാജി കുമാർ ആണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.