ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ കിടിലൻ ആക്ഷൻ രംഗങ്ങളുടെ ചിത്രങ്ങളാണ്. കഴിഞ്ഞ വർഷം ലുസിഫെറിൽ മോഹൻലാലും ഈ വർഷം ഷൈലോക്കിൽ മമ്മൂട്ടിയും അതുപോലെ ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന കാവലിൽ സുരേഷ് ഗോപിയും എതിരാളികളുടെ നെഞ്ചിൽ ചവിട്ടുന്ന മാസ്സ് സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു ഒപ്പം ഇവരുടെ പഴയ ചിത്രങ്ങളിലെ ഇത്തരം സ്റ്റില്ലുകളും ശ്രദ്ധ നേടുകയാണ്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലിലൂടെ ആക്ഷൻ ഹീറോയായി സുരേഷ് ഗോപി ഒന്ന് കൂടി എത്തുകയാണ്. അനൂപ് സത്യൻ ചിത്രം വരനെ ആവശ്യമുണ്ട് സൂപ്പർ വിജയം നേടിയതോടെ വലിയ തിരിച്ചു വരവാണ് സുരേഷ് ഗോപി കാഴ്ച വെച്ചത്. തൊണ്ണൂറുകളിൽ മലയാള സിനിമ ഭരിച്ച മോഹൻലാൽ- മമ്മൂട്ടി- സുരേഷ് ഗോപി ത്രയം ഒരിക്കൽ കൂടി മലയാള സിനിമാ പ്രേമികളുടെ മനസ്സും ചിന്തകളും പ്രതീക്ഷകളും ഭരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
മോഹൻലാലിന്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ആര്യൻ, യോദ്ധ, തച്ചോളി വർഗീസ് ചേകവർ, ഒളിമ്പ്യൻ ആന്റണി ആദം, രാവണ പ്രഭു, കായംകുളം കൊച്ചുണ്ണി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലെ ചില സ്റ്റില്ലുകൾ ആണ്. തന്റേതായ ശൈലിയിൽ ഗംഭീരമായി ആക്ഷൻ ചെയ്യുന്ന മമ്മൂട്ടിയുടേതായി ദി ഗ്രേറ്റ് ഫാദർ, മാസ്റ്റർപീസ്, ഷൈലോക്ക്, പുത്തൻപണം, ഓഗസ്റ്റ് ഒന്ന്, ബെസ്ററ് ആക്ടർ, ഓൾ ദി ബെസ്ററ് തുടങ്ങിയ സിനിമകളിലെ സ്റ്റില്ലുകളാണ് പ്രചരിക്കുന്നത്. ആക്ഷൻ സൂപ്പർ സ്റ്റാർ എന്ന പേരോടെ തന്നെ പോപ്പുലറായ സുരേഷ് ഗോപിയുടെ ഏകലവ്യൻ, രണ്ടാം ഭാവം, കാവൽ എന്ന ചിത്രങ്ങളിലെ സംഘട്ടനത്തിന്റെ സ്റ്റില്ലുകളും തരംഗമാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.