മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറുകയാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീമൊരുക്കിയ ദൃശ്യം 2 എന്ന ചിത്രം. മലയാളത്തിന്റെ അതിർത്തികൾ ഭേദിച്ച് പ്രശംസകൾ ഏറ്റു വാങ്ങിയ ഈ ചിത്രം ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളെ ഭാഷാ ഭേദമന്യേ അത്ഭുതപ്പെടുത്തുകയാണ്. വിദേശികളായ സിനിമാ ആസ്വാദകർ ഈ ചിത്രത്തേയും ഇതിലെ പ്രകടനത്തിന് മോഹൻലാലിനേയും അഭിനന്ദിക്കുന്ന കാഴ്ച നമ്മൾ ഇപ്പോൾ തന്നെ ഒരുപാട് കണ്ടു കഴിഞ്ഞു. അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, പാക്കിസ്ഥാൻ, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, അങ്ങനെ ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷകർ ദൃശ്യം 2 നു പ്രശംസയുമായി എത്തിയിരുന്നു. ഇപ്പോഴിതാ ബംഗ്ലാദേശിലെ ഒരു പോലീസ് സൂപ്രണ്ട് ആണ് ഈ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞു മുന്നോട്ടു വന്നിരിക്കുന്നത്, ബംഗ്ലാദേശ് പൊലീസിലെ അഡിഷണൽ സൂപ്രണ്ട് ആയ മഷ്‌റൂഫ് ഹൊസൈൻ ആണ് ദൃശ്യം 2 നെ പ്രശംസിച്ചു കൊണ്ട് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ എത്തിയിരിക്കുന്നത്.
https://www.facebook.com/mashroof.hossain.3/posts/2884471918496427
ഈ ചിത്രം നിർബന്ധമായും പോലീസ് അക്കാഡമികളിൽ കാണിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പോലീസ് ആവാൻ ആഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഈ ചിത്രം കാണണം എന്നും അദ്ദേഹം പറയുന്നു. ജീത്തു ജോസഫിന്റെ അന്വേഷാത്മകമായ മനസ്സിനേയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്. എല്ലാവരും തീർച്ചയായും ഈ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദേശീയ- അന്തർദേശീയ പ്രശംസ നേടിയ ചിത്രങ്ങളിലൊന്നായി ദൃശ്യം 2 മാറിക്കഴിഞ്ഞു. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്ത ജീത്തു ജോസഫിനും ഇതിലെ നായക വേഷം ചെയ്ത മോഹൻലാലിനും അഭൂതപൂർവമായ പ്രേക്ഷക- നിരൂപക പ്രശംസയും കയ്യടിയുമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.