മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൂപ്പർ ഹിറ്റ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് എന്ന ചിത്രം. അടുത്ത ആഴ്ച കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷാ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് പിടിച്ചു പറ്റിയത്. മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകൻ ഒരിക്കൽ കൂടി ബോക്സ് ഓഫീസിൽ വിജയ ചരിത്രം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ബെസ്റ്റ് ആക്ടർ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തു കൊണ്ട് പതിനൊന്നു വർഷം മുൻപാണ് മാർട്ടിൻ പ്രക്കാട്ട് അരങ്ങേറ്റം കുറിക്കുന്നത്. മികച്ച വിജയം നേടിയെടുത്ത ആ ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയത് ദുൽഖർ സൽമാനെ നായകനാക്കി എ ബി സി ഡി എന്ന ചിത്രമാണ്. ആ ചിത്രം വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയെടുത്തു.
എന്നാൽ 2015 ഇൽ ദുൽഖറിനെ തന്നെ നായകനാക്കി മാർട്ടിൻ ഒരുക്കിയ ചാർളി എന്ന ചിത്രം വലിയ ബോക്സ് ഓഫീസ് വിജയത്തിനൊപ്പം നേടിയത് ഗംഭീര നിരൂപക പ്രശംസ കൂടിയാണ്. എട്ടു സംസഥാന ചലച്ചിത്ര പുരസ്‍കാരങ്ങളാണ് ചാർളി നേടിയെടുത്തത്. അതിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ഉൾപ്പെട്ടിരുന്നു. ചാർളിയുടെ നിർമ്മാണ പങ്കാളി കൂടിയായിരുന്ന മാർട്ടിൻ അതിനു ശേഷം ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രം നിർമ്മിക്കുകയാണ് ചെയ്തത്. ആ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ നേടുകയും നൂറു ദിവസത്തോളം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു മികച്ച വിജയം കൈവരിക്കുകയും ചെയ്തു. ഇപ്പോഴിതാ നാലു വർഷത്തിന് ശേഷം മാർട്ടിൻ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. മികച്ച ചിത്രമാകും മാർട്ടിൻ സമ്മാനിക്കുക എന്ന പ്രേക്ഷകരുടെ വിശ്വാസം തന്നെയാണ് ഈ പ്രതീക്ഷകൾക്ക് ആധാരം. ജോസെഫ് എന്ന സൂപ്പർ ഹിറ്റ് രചിച്ച ഷാഹി കബീർ രചിച്ച നായാട്ട് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റിനു ശേഷം രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്. മാർട്ടിൻ പ്രക്കാട്ടും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.