പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള ഒരു കാസ്റ്റിംഗ് കാൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കുഞ്ചാക്കോ ബോബനും ജോജു ജോർജും ആയിരിക്കും മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അടുത്ത വർഷം ജനുവരിയിൽ ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ പ്ലാൻ ചെയ്യുന്നത്. അടുത്ത വിഷു റിലീസ് ആയി ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറ പ്രവർത്തകർ ആഗ്രഹിക്കുന്നത്. നാല് വർഷം മുൻപ് റിലീസ് ചെയ്ത ചാർളി ആണ് മാർട്ടിൻ പ്രക്കാട്ട് അവസാനമായി സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം മാർട്ടിനും ജോജു ജോർജും ചേർന്ന് ഉദാഹരണം സുജാത എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ബെസ്ററ് ആക്ടർ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച മാർട്ടിൻ പ്രക്കാട്ട് അതിനു ശേഷം ഒരുക്കിയ എ ബി സി ഡി, ചാർളി എന്നീ ചിത്രങ്ങളിൽദുൽഖർ സൽമാൻ ആയിരുന്നു നായക വേഷം ചെയ്തത്. അതിൽ ചാർളി സംസ്ഥാന ചലച്ചിത്ര വാർഡുകളും നേടിയെടുത്ത ചിത്രം ആയിരുന്നു. മികച്ച നടനുള്ള അവാർഡ് ദുൽഖർ സൽമാന് നേടിക്കൊടുത്ത ചിത്രമായിരുന്നു ചാർളി. ഇപ്പോൾ കുഞ്ചാക്കോ ബോബൻ- ജോജു ജോർജ് ടീമിനെ വെച്ച് മാർട്ടിൻ പ്രക്കാട്ട് ഒരുക്കാൻ പോകുന്ന ചിത്രത്തിലെ നായിക പുതുമുഖം ആയിരിക്കും എന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുക.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.