സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകൻ നാലു വർഷത്തിന് ശേഷം ഒരുക്കിയ നായാട്ട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ വരുന്ന ഏപ്രിൽ എട്ടാം തീയതി നായാട്ട് കേരളത്തിലെ തീയേറ്ററുകളിൽ എത്തും. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രത്തിൽ ജോജു ജോര്ജും തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തുമ്പോൾ, ഇതിലെ നായികാ വേഷം ചെയ്യുന്നത് നിമിഷ സജയൻ ആണ്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസ് ന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ രഞ്ജിത്, പി എം ശശിധരൻ എന്നിവരും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ രീതിയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ജോസെഫ് എന്ന സൂപ്പർഹിറ്റ് ജോജു ജോർജ്- എം പദ്മകുമാർ ചിത്രം രചിച്ച ഷാഹി കബീർ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം, മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ഷൈജു ഖാലിദ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണനും ഇതിനു വേണ്ടി സംഗീതമൊരുക്കിയത് വിഷ്ണു വിജയും ആണ്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പോലീസ് ഉദ്യോഗസ്ഥർ ആയി എത്തുന്ന ഈ ചിത്രത്തിൽ അന്തരിച്ചു പോയ നടൻ അനിൽ നെടുമങ്ങാട്, , ജാഫർ ഇടുക്കി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ജിസ് ജോയ് ചിത്രമായ മോഹൻകുമാർ ഫാന്സിന് ശേഷം, ഈ വർഷം തീയേറ്ററുകളിൽ എത്തുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് നായാട്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.