മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായ കുഞ്ചാക്കോ ബോബനും ബിജുമേനോനും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്നു. ചിത്രത്തിന് തിരക്കഥ എഴുതുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആക്കിയ രണ്ട് സംവിധായകർ ഒന്നിക്കുന്നത് മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ബെസ്‌റ് ആക്ടർ ,എബിസിഡി ,ചാർളി തുടങ്ങിയ വമ്പൻ ഹിറ്റ് ഒരുക്കിയ മാർട്ടിൻ പ്രകർട്ടും ആൻഡ്രോയിഡ് കുഞ്ഞപ്പൻ, എന്ന താൻ കേസ് കൊട് എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ രതീഷ് ബാലകൃഷ്ണ പൊതുവാളും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്നത് ഈ ചിത്രത്തിലുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുന്നു
കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഏറ്റവും പുതിയ സിനിമ വിശേഷം പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും ഗ്രീൻ റൂം പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസുമാണ് ചിത്രത്തിൻറെ നിർമ്മാണം. ഷൈജു ഖാലിദാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്.
2018ൽ പുറത്തിറങ്ങിയ ‘സീനിയേഴ്സ് ‘എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ബിജുമേനോനും ആദ്യമായി ഒരുമിക്കുന്നത്. പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ഇരുവരുടെയും കോമ്പോ മലയാളികൾ സ്വീകരിച്ചു. മല്ലൂസിംഗ്, 101 വെഡിങ്, മധുരനാരങ്ങ,റോമൻസ്,തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ അസാധ്യ പ്രകടനം ചെയ്ത് ഇരുവരും പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു.
‘ നായാട്ട് ‘എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇതിനുമുൻപ് മാർട്ടിൻ പ്രക്കാട്ടിനൊപ്പം ഒരുമിച്ചത്. രതീഷ് പൊതുവാളിനൊപ്പം ഏറ്റവും ഒടുവിൽ ചെയ്ത ചിത്രം ‘എന്ന താൻ കേസ് കൊടു ‘ആയിരുന്നു.വരാനിരിക്കുന്ന ഈ പുതിയ പ്രോജക്റ്റിലും വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് പ്രേക്ഷകർ അറിയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ജൂഡ് ആൻറണി സംവിധാനം ചെയ്യുന്ന’ 2018′ ആണ്. ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങളും അഭിനയിക്കുന്നുണ്ട്. ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം ‘തങ്കം’ ആയിരുന്നു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.