മലയാള സിനിമയിൽ അധികമാരും ചർച്ച ചെയ്യാത്ത സ്റ്റോണർ ജോണറിൽ ഒരുക്കിയിരിക്കുന്ന മുഴുനീള കോമഡി ചിത്രമാണ് മറിയം വന്ന് വിളക്കൂതി. ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേമം ടീം വീണ്ടും ഒന്നിച്ചപ്പോൾ തീയറ്ററുകളിൽ ചിരിപൂരം തന്നെയാണ് സൃഷ്ട്ടിച്ചത്. മികച്ച പ്രതികരണം നേടി മറിയം വന്ന് വിളക്കൂതി വിജയകരമായി പ്രദർശനം തുടരുകയാണ്. ശബരീഷ്, കൃഷ്ണ ശങ്കർ, സിജു വിൽസൻ, അൽത്താഫ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. യുവാക്കളെ ആകർഷിക്കുന്ന ഒരു പ്രമേയത്തെ മുൻനിർത്തി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തെ തേടി എന്തുകൊണ്ട് വിവാദങ്ങൾ ഒന്നും വരുന്നില്ല എന്ന പരാതിയ്ക്ക് ഒരു അറുതി വരുത്തിക്കൊണ്ട് ഒരു യുവാവ് രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ മൊത്തം ഒരു കഞ്ചാവ് മയം ആണെന്നും അടുത്ത കാലത്തൊന്നും ഇത്ര ദുരന്തം അനുഭവിച്ചിട്ടില്ല എന്ന് അഭിപ്രായമായി മുന്നോട്ട് വന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്.
സാധാരണ നടനും നടിയും കഞ്ചാവ് ഉപയോഗിക്കുന്നതിനെ കുറിച്ചു അറിവ് ഉള്ളുവെന്നും ഈ സിനിമയിൽ മൊത്തത്തിൽ സംവിധായകനും നിർമ്മാതാവും കൂടി പുകച്ചതാവാനെ വഴിയുള്ളൂ എന്ന് ആരോപിക്കുകയുണ്ടായി. സ്‌ക്രിപ്റ്റ് എഴുതിയവനെ കൈയിൽ കിട്ടിയെങ്കിൽ ഒന്ന് പൊട്ടിക്കാൻ തോന്നുന്നു എന്നും കൂട്ടിച്ചേർത്തു. യുവാവിന്റെ ഈ പോസ്റ്റിന് പിന്തുണയും എതിർപ്പുമായി ഒരുപാട് പേർ രംഗത്ത് വന്നിരുന്നു. ഒടുക്കം സിനിമയുടെ സംവിധായകനായ ജെനിത് കാച്ചപ്പിള്ളി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്തു കൊണ്ട് പ്രതികരിച്ചിരിക്കുകയാണ്. കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചതാണെന്നും 2 ചാക്ക് ബാക്കിയുണ്ട് എന്ന് ഹാസ്യാത്മകമായി ആദ്യ വരിയിൽ സംവിധായകൻ കുറിച്ചിരിക്കുകയാണ്. എങ്ങനെയെങ്കിലും ഈ വിഷയത്തെ മുൻനിർത്തി തന്റെ ചിത്രത്തെ വിവാദമാക്കി തരുവാനും സംവിധായകൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വലിയ ജനശ്രദ്ധ നേടുകയും വലിയ വിജയം കരസ്ഥമാക്കുകയും ചെയ്ത് ഒരുപാട് ചിത്രങ്ങൾ പരിശോധിച്ചാൽ കാണാൻ സാധിക്കും.
https://www.facebook.com/jenithkachappilly/posts/3062407453804237
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.