ഈ കഴിഞ്ഞ വെള്ളിയാഴ്ച നമ്മുടെ മുന്നിൽ എത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് ബിബിൻ ജോർജ് നായക വേഷത്തിൽ എത്തിയ മാർഗം കളി, കുട്ടനാടൻ മാർപാപ്പ എന്ന കുഞ്ചാക്കോ ബോബൻ ചിത്രമൊരുക്കി കഴിഞ്ഞ വർഷം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രീജിത്ത് വിജയൻ ഒരുക്കിയ ഈ ചിത്രം രചിച്ചത് ഹാസ്യ താരമായ ശശാങ്കൻ മയ്യനാട് ആണ്. ബിബിൻ ജോർജ് തന്നെ സംഭാഷണങ്ങളും രചിച്ച ഈ ചിത്രത്തിൽ നമിതാ പ്രമോദ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നു. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ എന്നോ റൊമാന്റിക് കോമഡി എന്നോ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
പൊട്ടിച്ചിരിയുടെ ഒരു പൂരം തന്നെ സൃഷ്ടിച്ചു കൊണ്ട് ബിബിൻ ജോർജ്, ബൈജു സന്തോഷ്, ഹാരിഷ് കണാരൻ, സിദ്ദിഖ്, ധർമജൻ ബോൾഗാട്ടി എന്നിവർ തകർത്താടിയിട്ടുണ്ട് ഈ ചിത്രത്തിൽ. പ്രേക്ഷകർ ഏവരും ഒരേ സ്വരത്തിൽ ഗംഭീരം എന്ന് പറയുന്ന ഈ ചിത്രം ഇപ്പോൾ ഹൌസ് ഫുൾ ഷോകളുമായി കേരളത്തിലെ തീയേറ്ററുകളിൽ ജനപ്രളയം സൃഷ്ടിക്കുകയാണ്. കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രത്തെ യുവാക്കളും കുട്ടികളുമെല്ലാം കയ്യടികളോടെ ആണ് ഏറ്റു വാങ്ങുന്നത്. ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ബിബിൻ ജോർജ് നായക വേഷത്തിൽ വന്ന ഈ ചിത്രവും ഹിറ്റായി മാറുകയാണ്. ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, ഗൗരി കിഷൻ, സൗമ്യ മേനോൻ, ദിനേശ് പ്രഭാകർ, ബിന്ദു പണിക്കർ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറും ദൃശ്യങ്ങൾ നൽകിയത് അരവിന്ദ് കൃഷ്ണയും ആണ്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.