മോഡലിങ് രംഗത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന വ്യക്തിയാണ് മറീന മൈക്കിൾ കുരിശിങ്കൽ. 2014 ൽ പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ഭാഗമാവുന്നത്. വിനീത് ശ്രീനിവാസൻ ചിത്രമായ എബിയിൽ മറീന നായിക വേഷം കൈകാര്യം ചെയ്തിരുന്നു. കുമ്പാരീസ് എന്ന ചിത്രത്തിലാണ് താരം അവസാനമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. മോഡലിങ് രംഗത്തും താരം ഇപ്പൊൾ സജീവമാണ്. മറീന മൈക്കിളിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
https://www.instagram.com/p/CInRUy_gPZH/
യാത്രക്കൾക്കായി ഇന്ത്യയിലെ ബോൾഡ് കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്സോൺ തിരഞ്ഞെടുത്തിരിക്കുകയാണ്. കോഴിക്കോട് ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പായ രോത്താന മോട്ടോഴ്സിൽ നിന്നാണ് മെറീന തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. നെക്സോൺ എസ്.യു.വിയുടെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഇസഡ്.എക്സ് പ്ലസ്-എസ് ഡീസൽ എൻജിൻ മാനുവൽ ട്രാൻസ്മിഷൻ മോഡലാണ് താരം വാങ്ങിയിരിക്കുന്നത്. തന്റെ സ്വപ്നങ്ങൾ പറക്കാൻ തുടങ്ങിയപ്പോൾ ആവശ്യമായത് ചിറകുകൾ മാത്രം ആയിരുന്നു എന്നും 2 ചിറകുകൾ ഇപ്പോൾ ഉണ്ടെന്നും ടാറ്റ നെക്സോൺ എന്ന തന്റെ ആദ്യ കാർ സ്വന്തമാക്കിയിരിക്കുകയാണെന്ന് മറീന മൈക്കിൾ ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയുണ്ടായി. പ്രീമിയം സർവീസ് നൽകിയ കോഴിക്കോഡിലെ ടാറ്റ രോത്താന ടീമിനും താരം നന്ദി അറിയിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ മറിയം വന്നു വിളക്കൂതി എന്ന ചിത്രത്തിൽ മറീന പ്രൊമോ സോങിൽ അഭിനയിച്ചിരുന്നു. അമർ അക്ബർ ആന്റണി, ഹാപ്പി വെഡിങ്, ചങ്ക്സ്, ഇര, നാം, എന്നാലും ശരത്ത്, വികൃതി, വട്ടമേശ സമ്മേളനം തുടങ്ങിയ ചിത്രങ്ങളിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അടുത്ത വർഷം ഒരുപിടി ചിത്രങ്ങളും താരത്തിന് അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.