മലയാള സിനിമയുടെ പുതു തലമുറയിലെ നടിമാരിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള ഒരാളാണ് മറീന മൈക്കൽ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കലാകാരി മാതൃദിനത്തിൽ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ ഏവരുടെയും കയ്യടി നേടുന്നത്. മറീനയുടെ ഓൺസ്‌ക്രീൻ വേഷങ്ങൾ തരുന്ന ഇമേജ് മറീന ഒരു സമ്പന്ന കുടുംബത്തിലെ തന്റേടിയായ പെൺകുട്ടിതയുടേത് ആണെങ്കിലും വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് മറീന. താനൊരു തയ്യൽക്കാരിയുടെ മകൾ ആണെന്നാണ് തന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മറീന തുറന്നു പറയുന്നത്. മാതൃദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിലൂടെ ആണ് മറീനയുടെ ഈ തുറന്നു പറച്ചിൽ. ഇൻസ്റ്റാഗ്രാമിൽ തന്റെ അമ്മയുടെ ഒപ്പം ഉള്ള ഒരു ഫോട്ടോയും മറീന ഷെയർ ചെയ്തിട്ടുണ്ട്.
തനിക്കു പണി കുറഞ്ഞു തുടങ്ങിയപ്പോൾ തന്റെ അമ്മക്ക് വീണ്ടും പണി ആയി എന്ന് പറയുന്നു മറീന. അമ്മയുടെ പുതിയ തയ്യൽ കട തുടങ്ങുകയാണ് എന്നും മറീന ആ പോസ്റ്റിൽ പറയുന്നു. എല്ലാവരുടെയും പ്രാർഥന വേണം എന്നും ഈ നടി പറയുന്നു. രാത്രി ഉറക്കമിളച്ചിരുന്ന് തയ്യൽ ജോലികൾ ചെയ്താണ് ‘അമ്മ തന്നെ വളർത്തിയത് എന്ന് അഭിമാനത്തോടെ പറയുന്ന മറീന, തോറ്റു പോയാലും അഭിമാനം നഷ്ടപ്പെടുത്തരുത് എന്നാണ് തന്റെ ‘അമ്മ തന്നെ പഠിപ്പിച്ചിരിക്കുന്നതും എന്നും പറഞ്ഞു. എല്ലാ പെൺകുട്ടികളും ഇതുപോലൊരു അമ്മയെ അർഹിക്കുന്നുണ്ട് എന്നും ‘അമ്മ ഒരു പോരാളിയാണ് എന്നും പറഞ്ഞാണ് മറീന തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി ആരാധകർ മറീനയെ അഭിനന്ദിച്ചു ഈ പോസ്റ്റിനു താഴെ എത്തുന്നുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.