കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം സംസ്ഥാന അവാർഡുകൾക്ക് പുറമെ ഇപ്പോൾ ദേശീയ പുരസ്കാരങ്ങളും വാരി കൂട്ടി മലയാള സിനിമക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. അറുപതിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് മരക്കാർ ആണ്. ഇതിനോടൊപ്പം മികച്ച വി എഫ് എക്സിനുള്ള അവാർഡ് ഈ ചിത്രത്തിലൂടെ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ നേടിയപ്പോൾ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടിയത് ഇതിലെ മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയ സുജിത് സുധാകരൻ, വി സായ് എന്നിവരാണ്. 12 മത്തെ തവണയാണ് 67 വർഷത്തെ ചരിത്രത്തിൽ ഒരു മലയാളം ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി മാറിയിരിക്കുന്നത്.
സംസ്ഥാന അവാർഡിൽ മികച്ച വി എഫ് എക്‌സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു അവാർഡുകളാണ് മരക്കാർ നേടിയത്. ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മോഹൻലാൽ അവസാന നിമിഷം വരെ ദേശീയ തലത്തിൽ മികച്ച നടനുള്ള മത്സരത്തിന് ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായ മരക്കാർ കോവിഡ് പ്രതിസന്ധി കൊണ്ടുള്ള പ്രശ്നങ്ങൾ നീങ്ങിയാൽ ഈ വർഷം മേയ് 13 നു ലോകം മുഴുവനും റിലീസ് ചെയ്യും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ അഞ്ചു ഭാഷകളിൽ ആണ് മരക്കാർ റിലീസ് ചെയ്യാൻ പോകുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്‌സ്, ഓവർസീസ് റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ് എന്നിവയെല്ലാം നേടിയ ചിത്രം കൂടിയാണ് മരക്കാർ.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
This website uses cookies.