തൊണ്ണൂറിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പരിചയസമ്പന്നനായ സംവിധായകനാണ് മലയാളികളുടെ അഭിമാനമായ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ. മലയാളത്തിൽ തുടങ്ങി, തമിഴും, തെലുങ്കും, കന്നഡയും, ഹിന്ദിയുമെല്ലാം സംവിധാനം ചെയ്തു വിജയം നേടിയ പ്രിയദർശൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് ഈ വർഷം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവുമധികം ഹിറ്റുകൾ സമ്മാനിച്ച ഒരു നായക- സംവിധായക ജോഡിയാണ് മോഹൻലാൽ- പ്രിയദർശൻ ടീം. മോഹൻലാലിനൊപ്പം വീണ്ടുമൊന്നിച്ചു കൊണ്ട് പ്രിയദർശനൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന ചിത്രം പ്രിയദർശന്റേറെയും മോഹൻലാലിന്റേയും കരിയറിലെ മാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്.
ഈ ചിത്രത്തെ കുറിച്ച് രണ്ടു ദിവസം മുൻപ് സമാപിച്ച മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിൽ പ്രിയദർശൻ മനസ്സ് തുറന്നു. എം ടി സർ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ പഴയ ചന്തുവിനെ പുതിയ ചന്തുവാക്കിയത് പോലെ തന്റെ കുഞ്ഞാലി തന്റെ ഭാവനയിലാണ് താൻ ചെയ്തിട്ടുള്ളത് എന്നാണ് പ്രിയദർശൻ പറയുന്നത്. മൂന്നാം ക്ലാസ്സിലെ പാഠ പുസ്തകത്തിൽ താൻ പഠിച്ച കുഞ്ഞാലി മരക്കാർ എന്ന ഹീറോയെ മനസ്സിലിട്ടു വളർത്തിയതാണ് തന്റെ ഈ ചിത്രമെന്നും ഇതിന്റെ ആദ്യ ചിന്ത പകർന്നു തന്നത് അന്തരിച്ചു പോയ ദാമോദരൻ മാസ്റ്ററാണെന്നും പ്രിയദർശൻ പറയുന്നു. സാങ്കതികമായി ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും മരക്കാർ എന്നും ബാക്കിയൊക്കെ പ്രേക്ഷകരുടെ കയ്യിലാണെന്നും പ്രിയൻ പറഞ്ഞു. ഈ വർഷം മാർച്ച് 26 നു ആഗോള തലത്തിൽ അൻപതിലധികം രാജ്യങ്ങളിലായി മരക്കാർ റിലീസ് ചെയ്യും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.