മാർച്ച് ആറിന് വൈകുന്നേരം അഞ്ചു മണിക്കാണ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒരേ ദിവസം ഒരേ സമയം റിലീസ് ചെയ്ത മരക്കാർ ട്രൈലെറുകൾ ലോഞ്ച് ചെയ്തത് മോഹൻലാൽ, സൂര്യ, അക്ഷയ് കുമാർ, ചിരഞ്ജീവി, റാം ചരൺ, യാഷ് എന്നിവർ ചേർന്നാണ്. ഇവരെ കൂടാതെ മലയാളത്തിൽ നിന്ന് പൃഥ്വിരാജ്, ടോവിനോ തോമസ്, ജയസൂര്യ തുടങ്ങി ഒട്ടേറെ മലയാള സിനിമാ താരങ്ങളും ഈ ട്രൈലെർ ഷെയർ ചെയ്തു. എന്നാൽ അതിനു ശേഷം നമ്മൾ കണ്ടത് ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ഈ മോഹൻലാൽ ചിത്രത്തിന്റെ ട്രൈലെർ ആഘോഷിക്കുന്നതാണ്. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു, ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ, കന്നഡ സൂപ്പർ താരം രക്ഷിത് ഷെട്ടി, ബോളിവുഡ് താരങ്ങളായ ശില്പ ഷെട്ടി, രാജ്പാൽ യാദവ്, തമിഴിൽ നിന്ന് പി സി ശ്രീറാം, കെ വി ആനന്ദ്, ശ്രിയ റെഡ്‌ഡി എന്നിങ്ങനെ ഇന്ത്യ സിനിമയിലെ എല്ലാ പ്രമുഖ സിനിമാ ഇന്ഡസ്ട്രികളിൽ നിന്നുമുള്ളവർ ഈ ട്രൈലെർ കണ്ട്, അതിനു പ്രശംസ അറിയിച്ചു കൊണ്ടും ആശംസകളർപ്പിച്ചു കൊണ്ടും ഇത് ഷെയർ ചെയ്തു. ഇപ്പോഴിതാ ഇതിന്റെ മലയാളം വേർഷൻ മാത്രം ഇതിനോടകം മുപ്പത്തിമൂന്നു ലക്ഷം കാഴ്ചക്കാർ കണ്ടു കഴിഞ്ഞു.
അറുപതു മണിക്കൂറിലധികമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് നിൽക്കുകയാണ് മരക്കാർ ട്രൈലെർ. ഇതും ഒരു റെക്കോർഡ് ആണ്. ആദ്യ ദിനം എല്ലാ ഭാഷകളിൽ നിന്നുമായി ഈ ട്രൈലെർ നേടിയ റിയൽ ടൈം വ്യൂസ് എഴുപതു ലക്ഷത്തിനും മുകളിലാണ്. ഇതിന്റെ തമിഴ് ട്രൈലെർ ഇപ്പോൾ 14 ലക്ഷത്തിൽ കൂടുതൽ വ്യൂസ് നേടി മുന്നേറുമ്പോൾ മരക്കാർ തെലുങ്കു ട്രെയ്ലറിന്റെ വ്യൂസ് 25 ലക്ഷത്തിനു മുകളിലായി. 16 ലക്ഷം യൂട്യൂബ് കാഴ്ചക്കാരെ നേടി ഇതിന്റെ ഹിന്ദി ട്രെയ്ലറും നാലര ലക്ഷം കാഴ്ചക്കാരെ നേടി ഇതിന്റെ കന്നഡ ട്രെയ്‌ലറും മുന്നോട്ടു കുതിക്കുകയാണ്. ആകെ മൊത്തം മരക്കാർ ട്രൈലെർ ഇതുവരെ നേടിയ അപ്‌ഡേറ്റഡ് യൂട്യൂബ് വ്യൂസ് 92 ലക്ഷത്തിനു മുകളിലാണ്. ഇതിന്റെ റിയൽ ടൈം വ്യൂസ് ഇപ്പോൾ ഒരു കോടിയോടു അടുത്ത് കാണുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു സിനിമാ ട്രെയിലറിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് ഈ ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.