മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് കോവിഡ് പ്രതിസന്ധി മൂലം ഇതിനോടകം ഒന്നര വർഷമാണ് വൈകിയത്. അതിനിടയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരമുൾപ്പെടെ മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടിയെടുത്തു. കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങിയത് എങ്കിലും കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകൾ എല്ലാം അടഞ്ഞപ്പോൾ റിലീസ് നീട്ടുകയായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായക വേഷം ചെയ്യുന്നത്. 75 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ ആയി അറുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ ആണ് തയ്യാറെടുക്കുന്നത്. ഏതായാലും കോവിഡ് രണ്ടാം തരംഗം പതുക്കെ കെട്ടടങ്ങുന്ന ഈ സാഹചര്യത്തിൽ മരക്കാരിന്റെ പുതിയ റിലീസ് തീയതി ഉറപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, മോഹൻലാൽ എന്നിവർ പുതിയ റിലീസ് തീയതി ഇന്ന് രാവിലെ തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. ഈ വർഷം ഓഗസ്റ്റ് 12 നു ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. കേരളത്തിലെ ഏകദേശം എല്ലാ സ്‌ക്രീനുകളിലും മരക്കാർ എത്തുമെന്നും മരക്കാർ റിലീസ് ചെയ്തു ആദ്യത്തെ രണ്ടു മുതൽ മൂന്നാഴ്ച വരെ മറ്റു മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ആഗോള റിലീസ് ആയിരിക്കും മരക്കാർ നേടുക എന്നാണ് അറിയാൻ സാധിക്കുന്നത്. പല പല ബിസിനസ്സുകൾ വഴി ഇതിനോടകം ടേബിൾ പ്രോഫിറ്റ് ആയ ചിത്രം കൂടിയാണ് മരക്കാർ എന്നും റിപ്പോർട്ടുകൾ പറയുന്നു. മരക്കാർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു…”.
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച മലയാളം ഫിലിം ഇന്റസ്ട്രിയിൽ, ഈ വർഷം പുറത്തിറങ്ങിയ സിനിമകളുടെ എണ്ണമെടുത്താൽ, ബോക്സ് ഓഫീസ് കളക്ഷൻ തൂത്തുവാരിയ…
അല്ലു അർജുൻ നായകനായ പുഷ്പ 2 ട്രൈലെർ രണ്ടു ദിവസം മുൻപാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഈ വരുന്ന നവംബര്‍…
2017 മാർച്ച് 5ന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നാണ് സിഎ വിദ്യാർത്ഥി മിഷേലിന്റെ മൃതദേഹം പോലീസിന് ലഭിക്കുന്നത്.…
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'സരിഗമ'യുടെ…
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വർഷങ്ങൾക്ക് ശേഷം ഒരുമിപ്പിച്ച് ഒരു ചിത്രമൊരുക്കുകയാണ് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടി…
This website uses cookies.