[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചർച്ച പരാജയം; മരക്കാർ ഒടിടി റിലീസിന് ഒരുങ്ങുന്നു..!

മരക്കാർ എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിയ തീയേറ്റർ അസോസിയേഷനുകളുടെ സംയുക്ത യോഗം പുറത്തു വിട്ട വിവരങ്ങൾ ആണ് നേരത്തെ ശ്രദ്ധ നേടിയത് എങ്കിൽ, ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്‌. ഫിലിം ചേമ്പറും ആന്റണി പെരുമ്പാവൂരും തമ്മിൽ നടന്ന ചർച്ച പരാജയം ആയെന്നും മരക്കാർ എന്ന ചിത്രം വൈകാതെ ഒടിടി റിലീസ് ആയി എത്തുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ആന്റണി പെരുമ്പാവൂർ മുന്നോട്ടു വെച്ച നിർദേശങ്ങൾ തീയേറ്റർ സംഘടന അംഗീകരിച്ചില്ല എന്നത് കൊണ്ടാണ് ഒടിടി റിലീസുമായി മുന്നോട്ടു പോവാൻ അദ്ദേഹം തീരുമാനിച്ചത്. നേരത്തെ സംഘടനയുടെ വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് ആന്റണി പെരുമ്പാവൂർ രാജിക്കത്തു നൽകി എന്ന വാർത്ത അടിസ്ഥാനരഹിതമാണ് എന്നും ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇപ്പോഴും തങ്ങളുടെ വൈസ് ചെയർമാൻ എന്നും ഫിയോക് അറിയിച്ചിരുന്നു. അതുപോലെ മരക്കാർ എന്ന ചിത്രം നൂറു ശതമാനവും തീയേറ്റർ റിലീസ് ആണെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവർ അറിയിച്ചു. ഇത് കേരളത്തിലെ ജനങ്ങൾ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് എന്നും അവരെ പോലെ മരക്കാർ തീയേറ്ററിൽ റിലീസ് ചെയ്യുന്നത് കാത്തുകൊണ്ടാണ് ഈ കഴിഞ്ഞ രണ്ടു വർഷവും തങ്ങളും ഇരുന്നത് എന്നും ഫിയോക് ഭാരവാഹികൾ പറയുന്നു. ഇപ്പോൾ തങ്ങളുടെ നിർദേശങ്ങൾ ഫിലിം ചേമ്പറിനു വിട്ടിരിക്കുകയാണ് എന്നും റിലീസ് സംബന്ധിച്ച കാര്യത്തിൽ ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തി, ചേംബർ വിവരം അറിയിക്കുമെന്നും ആയിരുന്നു അവർ ആദ്യം വ്യക്തമാക്കിയത്.

അതുപോലെ ആന്റണി പെരുമ്പാവൂർ അമ്പതു കോടി രൂപ അഡ്വാൻസ് ചോദിച്ചു എന്ന വാർത്തയും ഫിയോക് നിഷേധിച്ചു. ആദ്യം മേടിച്ച അഡ്വാൻസ് തിരിച്ചു തന്നതിന് ശേഷം പിന്നീട് അദ്ദേഹം അഡ്വാൻസ് ഒന്നും ചോദിച്ചിട്ടില്ല എന്നും ഒരു വലിയ തുക അഡ്വാൻസ് തരാം എന്ന് തങ്ങൾ ആണ് പറഞ്ഞത് എന്നും ഫിയോക് വ്യക്തമാക്കി. അഞ്ഞൂറോ അറുനൂറോ സ്‌ക്രീനുകളിൽ മരക്കാർ രണ്ടു മൂന്നാഴ്ച കളിപ്പിക്കും എന്നും അതുപോലെ പത്തു കോടിയോ അതിൽ അധികമോ തുക തീയേറ്റർ അഡ്വാൻസ് ആയി നല്കാൻ തയ്യാറാണ് എന്നും അവർ വെളിപ്പെടുത്തി. മിനിമം ഗ്യാരന്റി കണ്ടീഷൻ മാത്രമാണ് അംഗീകരിക്കാൻ ബുദ്ധിമുട്ടു ഉള്ളു എന്നും ബാക്കി എല്ലാം അംഗീകരിക്കാൻ തയ്യാറാണ് എന്നും അവർ പറയുന്നു. ആന്റണി പെരുമ്പാവൂർ ഒരു വലിയ റിസ്ക് എടുക്കാൻ തയ്യാറാവണം എന്നും ആ നിർമ്മാതാവിന്റെ ബുദ്ധിമുട്ടുകൾ തങ്ങൾക്കു മനസ്സിലാവും എന്നും അവർ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒടിടി ഓഫർ വലിയ തുക ആണെന്നും അത് അദ്ദേഹത്തെ നിർമ്മാതാവ് എന്ന നിലയിൽ സുരക്ഷിതമാക്കുമെന്നും തങ്ങൾക്കു അറിയാമെങ്കിലും, അദ്ദേഹം റിസ്ക് എടുക്കണം എന്നാണ് തങ്ങൾക്കു പറയാൻ ഉള്ളതെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തീയേറ്റർ ഒക്യൂപൻസി അധികം വൈകാതെ നൂറു ശതമാനം ആക്കുമെന്നും അവർ അറിയിച്ചു.

webdesk

Recent Posts

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

5 hours ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

9 hours ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

2 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

2 days ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

2 days ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

3 days ago

This website uses cookies.