കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രോജക്ടിന്റെ പ്രഖ്യാപനം കൊച്ചിയിൽ വെച്ച് നടന്നത്. മലയാളത്തിന്റെ മഹാനടനും താര ചക്രവർത്തിയുമായ മോഹൻലാൽ, മാസ്റ്റർ ഡയറക്ടർ പ്രിയദർശനുമായി ഒരിക്കൽ കൂടി കൈകോർക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഒഫീഷ്യൽ ആയി അനൗൺസ് ചെയ്തത്. പ്രിയദർശനും ഐ വി ശശിയുടെ മകൻ അനിയും കൂടി തിരക്കഥ രചിക്കുന്ന ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് . ആശീർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമതു ചിത്രമായ ഇതിൽ നിർമ്മാണ പങ്കാളികൾ ആയി കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയിയും മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ഉടമ സന്തോഷ് ടി കുരുവിളയും ഉണ്ടാകും. ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഒരു ടൈറ്റിൽ ടീസർ പുറത്തു വന്നിരുന്നു.
മോഹൻലാലിൻറെ തീപാറുന്ന ഡയലോഗുമായി എത്തിയ ഈ ടൈറ്റിൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ടീസറിലെ കുഞ്ഞാലി മരക്കാരുടെ ഭാഷയിലുള്ള മോഹൻലാലിൻറെ കിടിലൻ ഡയലോഗുകൾ ആരാധകരും സിനിമാ പ്രേമികളും ഒരേ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. മോഹൻലാലിന് ഒപ്പം തമിഴ്, തെലുങ്കു, ഹിന്ദി, ബ്രിട്ടീഷ്, ചൈനീസ് ഭാഷകളിലെ വമ്പൻ നടന്മാരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാകും. നവംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം മൂന്നു മാസം കൊണ്ട് തീർക്കുമെങ്കിലും, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ വളരെ സമയമെടുത്തെ ചെയ്യൂ എന്നും അതിനാൽ അത് തീർന്നതിനു ശേഷമേ റിലീസ് ഡേറ്റ് പ്രഖ്യാപിക്കു എന്നും പ്രിയദർശൻ അറിയിച്ചു. ടി ദാമോദരൻ മാഷാണ് ഈ ചിത്രത്തിന് പ്രചോദനമായ ആശയങ്ങൾ നൽകിയത് എന്നും പ്രിയദർശൻ പറഞ്ഞു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.