മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ ഏകദേശം എൺപതു കോടി മുതൽ മുടക്കിലാണ് നിർമ്മിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും നേടിയെടുത്തിരുന്നു. ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആറോളം പുരസ്‍കാരങ്ങൾ നേടിയ ഈ ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷത്തോളമായി തീയേറ്റർ റിലീസ് സാധിക്കാതെ ഹോൾഡ് ചെയ്തു വെച്ചിരിക്കുകയായിരുന്നു നിർമ്മാതാവ്. എന്നാൽ ഇപ്പോൾ വീണ്ടും തീയേറ്ററുകൾ തുറന്നതോടെ ചിത്രം റിലീസ് ചെയ്യാൻ അവർ ശ്രമിച്ചെങ്കിലും കേരളത്തിലെ തീയേറ്റർ സംഘടനയായ ഫിയോക്കിന്റെ കടുംപിടുത്തവും വാശിയും മൂലം ഈ ചിത്രത്തിന് തീയേറ്റർ റിലീസ് സാധ്യമല്ലാത്ത അവസ്ഥയാണ് വന്നിരിക്കുന്നത് എന്ന് നിർമ്മാതാവ് പ്രസ്സ് മീറ്റിൽ അറിയിച്ചിരുന്നു. അത്കൊണ്ട് തന്നെ മരക്കാർ ഒറ്റിറ്റി റിലീസിന് തീരുമാനിച്ചു എന്ന് നിർമ്മാതാവ് അറിയിക്കുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ, ഈ ചിത്രം കാണാൻ കാത്തിരിക്കുന്ന ആരാധകർ, സിനിമാ പ്രേമികൾ, സിനിമാ പ്രവർത്തകർ എന്നിവരുടേയും കേരളത്തിലെ ഒരു വിഭാഗം തീയേറ്ററുകളുടെ ആവശ്യവും കണക്കിലെടുത്തു മരക്കാർ ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലും തീയേറ്ററിലും ഒരേ സമയം റിലീസ് ചെയ്യാൻ കഴിയുമോ എന്ന ചർച്ചകൾ നടക്കുകയാണ്. ആമസോൺ പ്രൈം ആണ് ഈ ചിത്രം സ്ട്രീം ചെയ്യാൻ പോകുന്നത് എന്നാണ് സൂചന. അവർ സമ്മതിച്ചാൽ പത്തു ദിവസത്തേക്ക് മരക്കാർ കേരളത്തിലെ നൂറിലധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ ആണ് ആലോചന. ഒറ്റിറ്റി റിലീസ് ചെയ്താൽ മരക്കാർ തീയേറ്ററുകളിൽ കളിപ്പിക്കാൻ തയ്യാറല്ല എന്ന് ഫിയോക് പറയുന്നുണ്ട് എങ്കിലും, കേരളത്തിലെ നൂറിൽ കൂടുതൽ സ്ക്രീനുകൾ തങ്ങൾ അതിനു തയ്യാറാണ് എന്ന നിലപാടിൽ ആണ്. യാതൊരു വിധ കണ്ടീഷനുകളും ഇല്ലാതെ ആണ് ഈ ചിത്രം തീയേറ്ററുകൾക്കു കൊടുക്കുക എന്നും നിർമ്മാതാവ് അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ആമസോൺ പ്രൈം ആയുള്ള വ്യവസ്ഥകൾ പോലെ ഇരിക്കുമെന്നാണ് സൂചന.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.