മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബ്രഹ്മാണ്ഡ സിനിമയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കഴിഞ്ഞ ഡിസംബർ അവസാനം സെൻസർ ചെയ്ത ഈ ചിത്രം ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങിയിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി മൂലം അടുത്ത വർഷത്തേക്ക് റിലീസ് മാറ്റുകയാണ് ഉണ്ടായതു. അടുത്ത വർഷം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി അറുപതു ലോക രാജ്യങ്ങളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി മരക്കാർ എത്തും. എന്നാൽ റിലീസിന് മുൻപ് തന്നെ അന്പതാമത് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തിലും തിളങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് മരക്കാർ. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മൂന്നു പുരസ്‍കാരങ്ങളാണ് മരക്കാർ നേടിയെടുത്തത്.
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്‍കാരം നടൻ വിനീത് നേടിയെടുത്തത് ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങളിലെ ഡബ്ബിങ്ങിനാണ്. ഈ ചിത്രത്തിൽ തമിഴ് നടൻ അര്ജുന് വേണ്ടി അനന്തൻ എന്ന കഥാപാത്രത്തിനായാണ് വിനീത് തന്റെ ശബ്ദം നൽകിയത്. മരക്കാർ നേടിയ രണ്ടാമത്തെ പുരസ്‍കാരം ഇതിലെ നൃത്ത രംഗങ്ങൾക്കാണ്. ബ്രിന്ദ മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവരാണ് ഇതിലൂടെ അവാർഡിന് അർഹരായത്. മരക്കാരിനു ലഭിച്ച മൂന്നാമത്തെ അവാർഡ് ഇതിലെ ഗംഭീര വി എഫ് എക്സ് ജോലികൾക്കു വേണ്ടിയാണു. ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആയ സിദ്ധാർഥ് പ്രിയദർശന് ആണ് ഈ പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാന അവാർഡിന് പുറമെ ഇനി വരുന്ന ദേശീയ അവാർഡിലും മരക്കാർ തിളങ്ങും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.