മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത കാര്യങ്ങളാണ് ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഒരു സിനിമയ്ക്കു വേണ്ടി തീയേറ്ററുകാരും ഒടിടി പ്ലാറ്റ്‌ഫോമുകളും ഒരേ സമയം പിടിവലി നടത്തുന്ന കാഴ്ച. അതിനൊപ്പം ഇപ്പോൾ സംസ്ഥാന സിനിമ മന്ത്രി വരെ ഈ വിഷയത്തിൽ ഇടപെട്ടു കഴിഞ്ഞു. പറഞ്ഞു വരുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെ കുറിച്ചാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഏകദേശം 75 കോടിക്ക് മുകളിൽ ചെലവിട്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷമായി റിലീസ് ഹോൾഡ് ചെയ്തു വെച്ചതോടെ നിർമ്മാതാവ് സാമ്പത്തിക പ്രതിസന്ധിയിൽ ആയി. അത് കൊണ്ട് തന്നെ ഒടിടിയിൽ നിന്ന് വമ്പൻ ഓഫ്ഫർ വന്നതോടെ നിർമ്മാതാവ് അതും പരിഗണിക്കുന്നു എന്ന് തുറന്നു പറയുകയും ചെയ്തു. പക്ഷെ ഈ ചിത്രം തീയേറ്ററിൽ തന്നെ കളിക്കണം എന്ന് തീയേറ്റർ സംഘടനയും സിനിമാ പ്രേമികളും ആരാധകരും പറയുമ്പോൾ, തനിക്കു നഷ്ടം വരാത്ത രീതിയിൽ ഉള്ള ഒരു റിലീസ് അനുവദിച്ചാലേ ചിത്രം തീയേറ്ററിൽ എത്തുകയുള്ളൂ എന്ന് നിർമ്മാതാവും പറഞ്ഞു.
ഏതായാലും മലയാളത്തിലെ സകലമാന സിനിമാ സംഘടനകളും ഈ വിഷയത്തിൽ ഇടപെട്ടു കഴിഞ്ഞു. അതിനൊപ്പം കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനും ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നു. മരക്കാർ പോലെ ഒരു ചിത്രം തീയേറ്ററിൽ ആണ് കളിക്കേണ്ടത് എന്നും അത് അങ്ങനെ തന്നെ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഒരു സിനിമ റിലീസ് ചെയ്യുന്ന കാര്യത്തിൽ മന്ത്രി വരെ വന്നു അഭിപ്രായം പറയുന്ന സാഹചര്യം മലയാള സിനിമയിൽ ഇതാദ്യമാണ്. മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ ഏറ്റവും വലിയ ചിത്രം എന്നതിലുപരി, മരക്കാർ പോലെ ഒരു ചിത്രത്തിനെ കോവിഡിന് മുൻപ് ഉണ്ടായിരുന്ന പോലെ പ്രേക്ഷകരെ തീയേറ്ററുകളിലേക്കു കൊണ്ട് വരാൻ സാധിക്കു എന്നാണ് തീയേറ്ററുകാർ പറയുന്നത്. ഏതായാലും ഇന്നോ നാളെയോ ചിത്രം തീയേറ്ററിൽ ആണോ ഒടിടിയിൽ ആണോ എന്നറിയാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്‌മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ…
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്‍…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഡിസംബർ 20 ന്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ, അതും ഹിറ്റ് ലിസ്റ്റിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു.…
'ആയിരം ഔറ' എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. റാപ്പർ ഫെജോ ഗാനരചന, സംഗീതം,…
This website uses cookies.