കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി. കോവിഡ് രണ്ടാം തരംഗമാണ് ഇക്കുറി ഈ ചിത്രത്തെ ചതിച്ചതു. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ട മരക്കാർ കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം മാർച്ചിലേക്കു മാറ്റിയിരുന്നു. പിന്നീട് ഈ വർഷം മെയ് പതിമൂന്നിലേക്കും റിലീസ് ഡേറ്റ് മാറ്റിയെങ്കിലും കോവിഡ് തരംഗം ആഞ്ഞടിച്ചതോടെ വീണ്ടും റിലീസ് മാറ്റുകയല്ലാതെ വഴിയില്ലാത്ത അവസ്ഥയിലായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. 85 കോടിയോളം രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കൂടി ലഭിച്ചതോടെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരുന്നത്. ഏതായാലും ഈ ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും ഇപ്പോഴത്തെ തീരുമാന പ്രകാരം ഈ വർഷം ഓഗസ്റ്റ് 12 നു ഓണം റിലീസ് ആയി മരക്കാർ റിലീസ് ചെയ്യുമെന്നും ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചു.
ഓഗസ്റ്റ് 12 നു നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്ന മറ്റൊരു മോഹൻലാൽ ചിത്രമായ ആറാട്ട്, ഒക്ടോബറിൽ അല്ലെങ്കിൽ നവംബറിൽ പൂജ / ദീപാവലി റിലീസ് ആയി എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ചിത്രം ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നതെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു. ഈ വർഷം റിലീസ് ചെയ്ത ഏക മോഹൻലാൽ ചിത്രം ദൃശ്യം 2 ആണ്. ആഗോള തലത്തിൽ വരെ വമ്പൻ വിജയം നേടിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ റൈറ്റ്സ് ലഭിച്ച ചിത്രമാണ്. മുപ്പതു കോടി രൂപയ്ക്കാണ് ഈ ചിത്രം ആമസോൺ പ്രൈം സ്വന്തമാക്കിയത്. ഇതിലെ ഗംഭീര പ്രകടനത്തിന് ഇന്ത്യക്കു അകത്തും നിന്നും പുറത്തു നിന്നും വലിയ പ്രശംസയാണ് മോഹൻലാൽ നേടിയത്.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
This website uses cookies.