മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ മരക്കാർ, അറബിക്കടലിൻ്റെ സിംഹം ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ചു എന്ന സന്തോഷകരമായ വാർത്തയാണ് ഇന്ന് പുറത്തു വന്നത്. കഴിഞ്ഞ മാസം ആണ് മരക്കാർ എന്ന ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ മരക്കാർ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചർ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ എന്ന മലയാള ചിത്രം ഇടം നേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ ആയിരുന്നു മരക്കാർ ദേശീയ അവാർഡുകൾ നേടിയത്. അതിനു മുൻപ് മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടിയിരുന്നു.
മരക്കാറിനൊപ്പം, സൂര്യ നായകനായി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ജയ് ഭീമും 276 ചിത്രങ്ങൾ ഉള്ള ഈ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്ത മരക്കാർ നൂറു കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, ഡോക്ടർ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ നിർമ്മിച്ചത്. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, അശോക് സെൽവൻ തുടങ്ങി ഒരു വമ്പൻ താരനിര അണിനിരന്ന ചിത്രം കൂടിയാണ് മരക്കാർ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.