അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മൂന്ന് പുരസ്കാരങ്ങൾ നേടിക്കൊണ്ട് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം ചരിത്രം കുറിച്ചു. 2019 ലെ മികച്ച ചിത്രമായി മരയ്ക്കാർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ. മികച്ച കമ്പ്യൂട്ടർ ഗ്രാഫിക്സിനുള്ള അവാർഡ് പ്രിയദർശന്റെ മകൻ കൂടിയായ സിദ്ധാർഥ് പ്രിയദർശൻ കരസ്ഥമാക്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് ഈ ചിത്രത്തിലൂടെ സുജിത്ത് സുധാകരനും വി. സായിക്കും നേടുകയും ചെയ്തു. നാളിതുവരെയായി റിലീസ് പ്രതിസന്ധി നേരിടുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹമായത് ചിത്രത്തിനെ അണിയറപ്രവർത്തകർക്ക് വലിയ വിജയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രം അണിയറയിൽ ഒരുങ്ങുന്നതിന് മുൻപ് തന്നെ മഴക്കാറിനെ പ്രകീർത്തിച്ചു കൊണ്ട് നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ടു വിലയിരുത്തിയ ജൂറി അംഗം തന്നെ മരക്കാറിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വലിയ ആവേശം പകർന്നു കൊണ്ടാണ് ജൂറി അംഗം സന്ദീപ് പാമ്പള്ളി മരക്കാറിനെ കുറിച്ച് തുറന്നു പറഞ്ഞത്. കലാമൂല്യവും കൊമേഷ്യൽ വലിയും ഒരേപോലെ അടങ്ങിയിട്ടുള്ള ചിത്രമാണ് മരയ്ക്കാർ എന്ന് സന്ദീപ് പാമ്പള്ളി അഭിപ്രായപ്പെടുന്നു. ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽ മലയാളമുൾപ്പെടെയുള്ള ഭാഷാ ചിത്രങ്ങൾ പരിഗണിക്കുന്ന സൗത്ത് വൺ ജൂറിയിൽ ആയിരുന്നു സന്ദീപ് പാമ്പള്ളി.
രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ബാഹുബലിയോട് മരക്കാറിനെ താരതമ്യപ്പെടുത്തി കൊണ്ടാണ് സന്ദീപ് പാമ്പള്ളി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. വേണമെങ്കിൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മലയാളത്തിന്റെ ബാഹുബലി എന്ന് വിശേഷിപ്പിക്കാൻ കഴിയുമെന്നാണ് സന്ദീപ് അഭിപ്രായപ്പെട്ടത്. വാണിജ്യപരമായി ചിത്രം പ്രേക്ഷകരെ 101 ശതമാനം എന്റർടൈൻ ചെയ്യുമെന്നും വളരെ കലാമൂല്യമുള്ള നല്ല ചിത്രംകൂടിയാണ് മരക്കാർ എന്ന് സന്ദീപ് പാമ്പള്ളി തുറന്നു പറഞ്ഞു. ആക്ഷൻ രംഗങ്ങൾക്ക് എത്രത്തോളം ചിത്രത്തിന് പ്രാധാന്യമുണ്ടെന്ന് പുറത്തിറങ്ങിയ ടീസർ തെളിയിച്ചതാണ്. ആക്ഷനും വിഷ്വൽ എഫക്റ്റിനും ഏറെ പ്രാധാന്യമുള്ള ചിത്രംമലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായിരിക്കുമെന്നും വിലയിരുത്തലുകൾ ഉണ്ട്. കോവിഡ് വൈറസ് തീർത്ത പ്രതിസന്ധിയിൽ റിലീസ് നീണ്ടുപോയ മരയ്ക്കാർ മെയ് 13ന് തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ബഹുഭാഷയിലായിരിക്കും മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുക.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.