2019 ഇൽ സെൻസർ ചെയ്തതും റിലീസ് ചെയ്തതുമായ ഇന്ത്യൻ ചിത്രങ്ങൾക്കായുള്ള 67 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം അവാർഡുകൾ പ്രഖ്യാപിക്കുമെന്നുള്ള സൂചനയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഒരു വർഷത്തോളം വൈകിയാണ് 2019 ലെ അവാർഡുകൾ പ്രഖ്യാപിക്കുന്നത്. അതിനാൽ അവാർഡിനായി സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കണ്ടു തീർക്കാനും ഏറെ സമയമെടുത്തു. ഏതായാലും ഇന്ന് പ്രഖ്യാപിക്കാൻ പോകുന്ന അവാർഡുകളിൽ മലയാള സിനിമക്ക് വലിയ പ്രതീക്ഷയാണുള്ളത്. മലയാളത്തിൽ നിന്ന് മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജെല്ലിക്കെട്ട് എന്നിവ അവസാന റൗണ്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
മികച്ച നടൻ, സംവിധായകൻ, ചിത്രം തുടങ്ങി ഏഴു നോമിനേഷനുകൾ ആണ് മരക്കാർ എന്ന ചിത്രത്തിന് ഫൈനൽ റൗണ്ടിൽ ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രം, സംവിധായകൻ എന്ന പുരസ്കാരത്തിനു ആണ് ജെല്ലിക്കെട്ട് മത്സരിക്കുന്നത് എന്നാണ് സൂചന. ഇത് കൂടാതെ കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, വാസന്തി തുടങ്ങി 17 ഓളം മലയാള ചിത്രങ്ങൾ വിവിധ അവാർഡുകൾക്കായി പരിഗണിക്കപ്പെടുന്നുണ്ട്. മോഹൻലാൽ ചിത്രമായ മരക്കാർ, ഇതുവരെ റിലീസ് ചെയ്തിട്ടില്ല എങ്കിലും 2019 ഡിസംബറിൽ സെൻസർ ചെയ്തത് കൊണ്ടാണ് അവാർഡിന് മത്സരിക്കാനായത്. അഞ്ചു പ്രാദേശിക ജൂറികൾ ചേർന്നാണ് അവാർഡിന് സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ മുഴുവനും കണ്ട്, അതിൽ നിന്ന് ഫൈനൽ റൗണ്ടിലേക്കുള്ള ചിത്രങ്ങൾ നോമിനേറ്റ് ചെയ്തത്. ഫൈനൽ റൗണ്ടിൽ എത്തിയ ചിത്രങ്ങൾ, സെൻട്രൽ ജൂറി കണ്ടു വിലയിരുത്തി അവാർഡുകൾ പ്രഖ്യാപിക്കും. ഏതായാലും ഈ വർഷം മലയാള സിനിമക്ക് അഭിമാനമാവുന്ന ഒരുപിടി അവാർഡുകൾ ലഭിക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
This website uses cookies.