മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ബൈജു സന്തോഷ്. ഹാസ്യ നടനായും, സഹ നടനായും, പ്രതിനായകനായും, നായകനായും വേഷമിട്ടിട്ടുള്ള അദ്ദേഹം മലയാള സിനിമയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. 1982 ൽ പുറത്തിറങ്ങിയ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ഭാഗമാവുന്നത്. 2019 ൽ പുറത്തിറങ്ങിയ മേരാ നാം ഷാജി എന്ന ചിത്രത്തിൽ നായകന്മാരിൽ ഒരാളായിരുന്നു ബൈജു സന്തോഷ്. മമ്മൂട്ടി ചിത്രമായ ഷൈലോക്കിലാണ് താരം അവസാനമായി അഭിനയിച്ചത്. നടൻ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ല എന്ന പരാതിയുമായി പ്രമുഖ നിർമ്മാതാവ് രംഗത്ത് എത്തിയിരിക്കുകയാണ്.
ബൈജു സന്തോഷ് അഭിനയിച്ച മരട് 357 ന്റെ നിർമ്മാതാവാണ് പ്രതിഫലം കുറയ്ക്കുന്നില്ല എന്ന് ആരോപിച്ചു സംഘടനയെ സമീപിച്ചത്. തന്റെ പ്രതിഫലം 20 ലക്ഷം ആണെന്നും ആ തുക കുറക്കാൻ സാധിക്കില്ല എന്ന് ബൈജു തുറഞ്ഞു പറഞ്ഞതിനെതിരെയാണ് ആരോപണം. നടൻ ബൈജു സന്തോഷുമായി 8 ലക്ഷം രൂപയുടെ എഗ്രിമെന്റ് ആണ് ഉള്ളതെന്നും കരാറിന്റെ കോപ്പി സംഘടനയ്ക്ക് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബൈജുവിന്റെ പ്രതിഫല തുക മുഴുവനായി ലഭിക്കാതെ ഡബ് ചെയ്യുവാൻ വരുകയില്ല എന്നാണ് ബൈജുവിന്റെ നിലപാടെന്നും അറിയിച്ചിട്ടുണ്ട്. കൊറോണയുടെ കടന്ന് വരവ് മൂലം മലയാള സിനിമ ഒന്നടങ്കം പ്രതിസന്ധിയിൽ ആവുകയായിരുന്നു. സിനിമ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാനും നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസർസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. മോഹൻലാൽ തന്റെ പുതിയ ചിത്രമായ ദൃശ്യം 2 ന് പകുതി പ്രതിഫലം കുറയ്ക്കുകയായിരുന്നു. മലയാളത്തിലെ 2 പ്രമുഖ നടന്മാർ പ്രതിഫലം മുമ്പത്തെതിനേക്കാൾ കൂട്ടിയെന്ന ആരോപിച്ചു അടുത്തിടെ ഏറെ വിവാദം സൃഷ്ട്ടിച്ചിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.