മനു അങ്കിൾ എന്ന മമ്മൂട്ടി ചിത്രത്തിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യച്ചൻ ചാക്കോയുടെ അഭിമുഖം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. നീണ്ട 32 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുര്യച്ചൻ ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം സിനിമയുടെ ഭാഗമായത്. സൈക്കിൾ ചവിട്ടാൻ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടാണ് കുര്യച്ചനെ വീട്ടുകാർ ഒഡീഷന് കൊണ്ടുപോയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി എന്നിങ്ങനെ ആദ്യ സിനിമയിൽ തന്നെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും സിനിമയിൽ നിന്ന് കുര്യച്ചൻ വിട്ടുനിന്നു. ഇപ്പോഴും മമ്മൂട്ടിയെ കണ്ടാൽ ഓടിച്ചെന്ന് സംസാരിക്കുമെന്നും അദ്ദേഹം തിരിച്ചറിയാറുണ്ടെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
ലാലേട്ടനെ അധികം കണ്ടിട്ടില്ല. മമ്മൂക്കയെ പല പരിപാടികൾക്കിടയിലും കാണുമ്പോൾ സംസാരിക്കാറുണ്ട്. കാണുമ്പോൾ തന്നെ അദ്ദേഹം തിരിച്ചറിയാറുണ്ട്. മമ്മൂക്കയുടെ ആ കഴിവിനെ പ്രത്യേകം അഭിനന്ദിക്കണം. അദ്ദേഹത്തിന് ആളുകളെ പെട്ടെന്ന് മനസിലാകും. സുരേഷ് ഗോപിയെ പിന്നീട് കണ്ടിട്ടില്ല. എന്നാൽ അന്ന് കൊല്ലത്ത് മനു അങ്കിളിന്റെ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ സുരേഷ്ഗോപി തന്റെ മാരുതി കാറുമായി എത്തി കുട്ടികളെയും കൂട്ടി കൊല്ലം ബീച്ചിൽ കൊണ്ടുപോകുകയും പിന്നീട് വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകുകയും ചെയ്യുമായിരുന്നു. പിന്നീട് അദ്ദേഹവുമായി പരിചയം പുതുക്കാൻ അവസരം ലഭിച്ചിട്ടില്ലെന്നും കുര്യച്ചൻ വ്യക്തമാക്കുന്നു.
ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് ആണ് മനു അങ്കിൾ സംവിധാനം ചെയ്‌തത്. ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. 1988 ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, സോമൻ, പ്രതാപ ചന്ദ്രന്‍, ത്യാഗരാജൻ, കെപിഎസി ലളിത, മോഹൻലാൽ എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരന്നിരുന്നു. പുറത്തിറങ്ങി 30 വർഷം പിന്നിട്ടെങ്കിലും സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിൽ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് മനു അങ്കിൾ.
ഫോട്ടോ കടപ്പാട്; VS Sethunath
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.