കഴിഞ്ഞ മാസം കേരളത്തിൽ റിലീസ് ചെയ്ത മനോഹരം എന്ന ചിത്രം പേര് പോലെ തന്നെ വളരെ മനോഹരമായ ഒരു ചലച്ചിത്രാനുഭവം ആണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത്. രണ്ടു മണിക്കൂർ സമയം അവരെ ചിരിപ്പിച്ചും ആവേശം കൊള്ളിച്ചും അവരുടെ മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങൾ നൽകിയും മനോഹരം എന്ന ചിത്രം രസിപ്പിച്ചു. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് അൻവർ സാദിഖ് ആണ്. ഈ പ്രതിഭയുടെ സംവിധാന മികവ് ഒരിക്കൽ കൂടി മലയാളി പ്രേക്ഷകർക്ക് നൽകിയത് മനസ്സിൽ സൂക്ഷിക്കാവുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങൾ ആണ്. വിനീത് ശ്രീനിവാസന്റെ മികച്ച പ്രകടനത്തിന് ഒപ്പം ഇന്ദ്രൻസ്, ബേസിൽ ജോസെഫ്, നായികാ വേഷം ചെയ്ത അപർണ്ണ ദാസ്, ദീപക് എന്നിവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കിയപ്പോൾ മനോഹരം പ്രേക്ഷകരെ എല്ലാത്തരത്തിലും സംതൃപ്തിപ്പെടുത്തുന്ന ചിത്രമായി മാറി.
കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ഇപ്പോഴും പ്രദർശനം തുടരുന്ന ഈ ചിത്രത്തെ നെഞ്ചിലേറ്റിയ എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഇതിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോസ് ചക്കാലക്കൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “പ്രിയമുള്ളവരേ, മനോഹരം നെഞ്ചിലേറ്റിയ കേരളക്കരയിലെ എല്ലാവർക്കും എന്റെ വിനീതമായ കൂപ്പുകൈ. ഞങ്ങളുടെ പ്രയത്നം ഫലമണിയുന്നതു കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. മനോഹരത്തിനു വേണ്ടി അഹോരാത്രം കഷ്ട്ടപെട്ട എല്ലാവർക്കും നന്ദി. എല്ലാത്തിനും കട്ടക്ക് കൂടെ നിന്നു സഹായിച്ച വിനീത് ശ്രീനിവാസനും നല്ലൊരു സിനിമ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ച ഡയറക്ടർ അൻവർ സാദിഖ്, കഠിനാധ്വാനത്തിലൂടെ അദ്ദേഹത്തിനെ സഹായിച്ച ഫുൾ ടീമിന് പ്രൊഡ്യൂസർ എന്ന നിലയിൽ എന്റെ ബിഗ് സല്യൂട്ട്. മനോഹരം നിങ്ങളുടെ അടുത്ത തീയറ്റേറുകളിൽ പ്രദർശനം തുടരുകയാണ്. എല്ലാവരും കാണണേ, തീർച്ചയായും നിങ്ങൾക്കു ഇഷ്ട്ടപെടും..”.
ഗൾഫിലും കേരളത്തിന് പുറത്തും ഈ ആഴ്ച മനോഹരം വരുകയാണ് എന്നും കണ്ടു അഭിപ്രായം പറയണേ എന്ന് പ്രേക്ഷകരോട് അഭ്യർത്ഥിച്ചു കൊണ്ടുമാണ് ജോസ് ചക്കാലക്കൽ തന്റെ വാക്കുകൾ നിർത്തുന്നത്. സുനിൽ എ കെ ആണ് ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നിർമ്മാണ പങ്കാളി.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.