[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര അതൊരു വല്ലാത്ത എക്സ്പീരിയൻസാണ്; ആവേശഭരിതമായ കഥയുമായ് ‘മഞ്ഞുമ്മൽ ബോയ്സ്’…

പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ റിലീസിനൊരുങ്ങുന്നു. ‘ഫ്രണ്ട്സ്’, ‘നമ്മൾ’, ‘മലർവാടി ആർട്സ് ക്ലബ്’, ‘സീനിയേർസ്’, ‘നോട്ട്ബുക്ക്’, തുടങ്ങി സൗഹൃദത്തിന്റെ മാധുര്യം തുളുമ്പുന്ന ഒരുപാട് സിനിമകൾ മലയാളത്തിലും അന്യ ഭാഷകളിലുമായ് ഇതിനോടകം നമ്മൾ കണ്ടിട്ടുണ്ടാവും. അത്തരം സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തുവെക്കാവുന്ന, സുഹൃത്ത് ബന്ധങ്ങളുടെ കാഠിന്യം ഊട്ടിയുറപ്പിക്കുന്ന, ഹൃദയത്തോട് സംവദിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയുമായാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എത്തുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെതായ് പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ജാൻ എ മൻ’ന് ശേഷം ചിദംബരംത്തിന്റെ സംവിധാനത്തിൽ എത്തുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സുഷിൻ ശ്യാം, പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്…

ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…

2 hours ago

നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷനുമായി ഡ്രാഗൺ സിനിമയുടെ നിർമ്മാണ കമ്പനി എ ജി എസ്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…

1 day ago

പുതുമുഖങ്ങൾക്ക് അവസരവുമായി വീണ്ടും മലയാളസിനിമ: യു.കെ.ഓ.കെയുടെ സംവിധായകന്റെ ഹൃദയസ്പർശിയായ കുറിപ്പ്

സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…

2 days ago

കേരളത്തിലും സൂപ്പർ വിജയവുമായി ശശികുമാർ- സിമ്രാൻ ചിത്രം “ടൂറിസ്റ്റ് ഫാമിലി”

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…

5 days ago

ശ്രീ ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…

5 days ago

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ അൻബറിവ് മാസ്റ്റേഴ്സ്

ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…

5 days ago

This website uses cookies.