പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം മഞ്ഞുമ്മൽ ബോയ്സിന് ഗംഭീര പ്രേക്ഷക- നിരൂപ പ്രതികരണം. ആദ്യ ദിനം മുതൽ തന്നെ ബോക്സ് ഓഫീസിനെ തൂക്കിയടിക്കുന്ന കളക്ഷനാണ് ഈ ചിത്രം നേടുന്നത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 3.35 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഈ ചിത്രം ആഗോള തലത്തിൽ ആറ് കോടിയോളമാണ് ആദ്യ ദിനം നേടിയ ഗ്രോസ് എന്നാണ് സൂചന. മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ( 5.85 കോടി) കഴിഞ്ഞാൽ, ഈ വർഷം ഏറ്റവും വലിയ കേരളാ ഓപ്പണിങ് ഡേ കളക്ഷൻ നേടുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഭ്രമയുഗത്തിന്റെ (3.05 കോടി) ആദ്യ ദിന കേരളാ ഗ്രോസ് ആണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകൾ കളിച്ച ഈ ചിത്രം രണ്ടാം ദിനവും ഗംഭീര കുതിപ്പാണ് നടത്തുന്നത്. കേരളത്തിലുടനീളം ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഈ വീക്കെൻഡിൽ പ്രേക്ഷകരുടെ ആദ്യ ചോയ്‌സായി മഞ്ഞുമ്മൽ ബോയ്സ് മാറിക്കഴിഞ്ഞു.
ബേസിൽ ജോസഫ് നായകനായ ജാനേമൻ എന്ന സൂപ്പർ ഹിറ്റിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവരാണ് ഇതിലെ പ്രധാന കഥാപത്രങ്ങൾക്കു ജീവൻ പകർന്നിരിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം, പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. ഷൈജു ഖാലിദ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് സുഷിൻ ശ്യാമാണ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരു സുഹൃത്ത് സംഘത്തിന് അവിടെ അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.