[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുലി മുരുകൻ വീണു, ഇനി മുന്നിൽ 2018 മാത്രം ; 150 കോടി ക്ലബിൽ മഞ്ഞുമ്മൽ ബോയ്സ്

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിന്റെ ബോക്സ് ഓഫീസ് പടയോട്ടം അവസാനിക്കുന്നില്ല. മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർക്കുന്ന വിജയമാണ് മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ നേടുന്നത്. കേരളത്തിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിടുന്ന ആറാമത്തെ മാത്രം മലയാള ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയും പിന്നിട്ടു. 143 കോടി ആഗോള ഗ്രോസ് നേടിയ മോഹൻലാൽ ചിത്രം പുലിമുരുകന്റെ റെക്കോർഡ് ആണ് മഞ്ഞുമ്മൽ ബോയ്സ് തകർത്തത്. 2016 ലാണ് മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ഗ്രോസ്സറായ പുലിമുരുകൻ ആഗോള തലത്തിൽ നിന്ന് 143 കോടി ഗ്രോസ് നേടിയത്. 175 കോടി ആഗോള ഗ്രോസ് നേടിയ 2018 എന്ന മൾട്ടിസ്റ്റാർ ചിത്രം മാത്രമാണ് ഇനി മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നിലുള്ളത്.

ഫൈനൽ റണ്ണിൽ ആ നേട്ടവും മഞ്ഞുമ്മൽ ബോയ്സ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ കണക്ക് കൂട്ടുന്നത്. പുലി മുരുകൻ, ലൂസിഫർ, 2018 എന്നിവക്ക് ശേഷം നൂറ് കോടി ഗ്രോസ് നേടുന്ന നാലാമത്തെ മാത്രം മലയാള ചിത്രമായ മഞ്ഞുമ്മൽ ബോയ്സ്, പുലി മുരുകൻ(86 കോടി), ബാഹുബലി 2 (75 കോടി), ലൂസിഫർ (66 കോടി), കെ ജി എഫ് 2 (67 കോടി), 2018 (89 കോടി), ജയിലർ (58 കോടി), ആർഡിഎക്സ് (52 കോടി), ലിയോ(60 കോടി), പ്രേമലു (52 കോടി*) എന്നിവക്ക് ശേഷം കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടുന്ന പത്താമത്തെ ചിത്രവുമാണ്. ഇതിനോടകം കേരളത്തിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിട്ട മഞ്ഞുമ്മൽ ബോയ്സ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 45 കോടിക്ക് മുകളിലും, വിദേശത്ത് നിന്ന് 55 കോടിക്ക് മുകളിലും നേടിക്കഴിഞ്ഞു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവരാണ് ഈ സർവൈവൽ ത്രില്ലറിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.