ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിന്റെ ബോക്സ് ഓഫീസ് പടയോട്ടം അവസാനിക്കുന്നില്ല. മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർക്കുന്ന വിജയമാണ് മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ നേടുന്നത്. കേരളത്തിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിടുന്ന ആറാമത്തെ മാത്രം മലയാള ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയും പിന്നിട്ടു. 143 കോടി ആഗോള ഗ്രോസ് നേടിയ മോഹൻലാൽ ചിത്രം പുലിമുരുകന്റെ റെക്കോർഡ് ആണ് മഞ്ഞുമ്മൽ ബോയ്സ് തകർത്തത്. 2016 ലാണ് മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ഗ്രോസ്സറായ പുലിമുരുകൻ ആഗോള തലത്തിൽ നിന്ന് 143 കോടി ഗ്രോസ് നേടിയത്. 175 കോടി ആഗോള ഗ്രോസ് നേടിയ 2018 എന്ന മൾട്ടിസ്റ്റാർ ചിത്രം മാത്രമാണ് ഇനി മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നിലുള്ളത്.
ഫൈനൽ റണ്ണിൽ ആ നേട്ടവും മഞ്ഞുമ്മൽ ബോയ്സ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ കണക്ക് കൂട്ടുന്നത്. പുലി മുരുകൻ, ലൂസിഫർ, 2018 എന്നിവക്ക് ശേഷം നൂറ് കോടി ഗ്രോസ് നേടുന്ന നാലാമത്തെ മാത്രം മലയാള ചിത്രമായ മഞ്ഞുമ്മൽ ബോയ്സ്, പുലി മുരുകൻ(86 കോടി), ബാഹുബലി 2 (75 കോടി), ലൂസിഫർ (66 കോടി), കെ ജി എഫ് 2 (67 കോടി), 2018 (89 കോടി), ജയിലർ (58 കോടി), ആർഡിഎക്സ് (52 കോടി), ലിയോ(60 കോടി), പ്രേമലു (52 കോടി*) എന്നിവക്ക് ശേഷം കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടുന്ന പത്താമത്തെ ചിത്രവുമാണ്. ഇതിനോടകം കേരളത്തിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിട്ട മഞ്ഞുമ്മൽ ബോയ്സ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 45 കോടിക്ക് മുകളിലും, വിദേശത്ത് നിന്ന് 55 കോടിക്ക് മുകളിലും നേടിക്കഴിഞ്ഞു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവരാണ് ഈ സർവൈവൽ ത്രില്ലറിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.