മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ആഗോള ഗ്രോസ്സർ എന്ന പദവി ഇനി മഞ്ഞുമ്മൽ ബോയ്സിന് സ്വന്തം. ഇതിനോടകം ആഗോള ഗ്രോസ് 175 കോടി പിന്നിട്ട ഈ ചിത്രം, 2018 എന്ന ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ ആണ് പിന്നിട്ടത്. ഇനി മഞ്ഞുമ്മൽ ബോയ്സ് 200 കോടി ഗ്രോസ് നേടുന്ന ആദ്യ മലയാള ചിത്രമായി മാറുമോ എന്നറിയാനുള്ള ആകാംഷയിലാണ് മലയാള സിനിമാ പ്രേമികളും ആരാധകരും. മഞ്ഞുമ്മൽ ബോയ്സ്, 2018 , പുലി മുരുകൻ, ലൂസിഫർ, പ്രേമലു എന്നിവയാണ് ഇപ്പോൾ നിലവിൽ മലയാള സിനിമയിലെ ഓൾ ടൈം ടോപ് ഗ്രോസ്സറുകൾ. ഈ അഞ്ച് ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് 100 കോടി രൂപ തീയേറ്റർ ഗ്രോസ് നേടിയ ചിത്രങ്ങൾ. കേരളാ ഗ്രോസ് 60 കോടിയിലേക്ക് കുതിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് വിദേശത്തു നിന്നും 50 കോടി പിന്നിട്ടിരുന്നു. ഇത് കൂടാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ഈ ചിത്രം 60 കോടി ഗ്രോസിലേക്കാണ് കുതിക്കുന്നത്.
അതിൽ തന്നെ തമിഴ്നാട് നിന്ന് മാത്രം 50 കോടി ഗ്രോസ് എന്ന നേട്ടത്തിലേക്കും ഈ ചിത്രം എത്തുകയാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ചിദംബരമാണ്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ഈ സർവൈവൽ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.