[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം; ആവേശത്തിന് ശേഷം ജിത്തു മാധവൻ..കെ വി എൻ പ്രൊഡക്ഷൻസും& തെസ്പിയൻ ഫിലിംസും നിർമ്മിക്കുന്ന പുതിയ ചിത്രം

കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ വി എൻ പ്രൊഡക്ഷസും തെസ്പിയൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി ഫെൻ ആണ്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവൻ .വെങ്കട്ട് കെ നാരായണയുടെ നേതൃത്വത്തിലുള്ള, ഇന്ത്യയിലെ തന്നെ മുൻനിര പ്രൊഡക്ഷൻ കെ വി എൻ പ്രൊഡക്ഷൻസും, തെസ്പിയൻ ഫിലിംസും കൈകോർക്കുന്ന ഈ സിനിമയയുടെ അനൗൺസ്മെന്റ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകലോകം നോക്കി കാണുന്നത്.

ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആവേശത്തിന്റെയും മഞ്ഞുമ്മൽ ബോയ്സിന്റെയും കിടിലൻ ട്രാക്കുകളിലൂടെ 2024 തന്റേതാക്കി മാറ്റിയ മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ.ആർട്ട്‌ ഡയറക്ടർ – അജയൻ ചാലിശേരി,ദീപക് പരമേശ്വരൻ, പൂജാ ഷാ,കസാൻ അഹമ്മദ്,ധവൽ ജതനിയ, ഗണപതി എന്നിവരാണ് മറ്റുള്ള അണിയറ പ്രവർത്തകർ. ചിത്രത്തിലെ താരനിരയുടെ വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തു വരും.

‘ഞങ്ങളുടെ കാഴ്ചപ്പാട് എല്ലായ്‌പ്പോഴും ഭാഷകൾക്കപ്പുറമുള്ള സിനിമയെ പുനർനിർവചിക്കുക എന്നതായിരുന്നു, ഈ സിനിമ പ്രേക്ഷകർ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അതേ മികവോടെ മലയാളത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നു. അസാമാന്യ പ്രതിഭകൾ ചുക്കാൻ പിടിക്കുമ്പോൾ, ഞങ്ങൾക്ക് അതിൽ ആത്മവിശ്വാസമുണ്ടെന്ന് ‘ കെ വി എൻ പ്രൊഡക്ഷൻസിന്റെ അമരക്കാരൻ വെങ്കിട്ട് നാരായണ പറഞ്ഞ വാക്കുകളിങ്ങനെ.KD (കന്നഡ), യാഷ് നായകനാകുന്ന ടോക്സിക് , ദളപതി 69 , പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം എന്നിങ്ങനെ വമ്പൻ പ്രൊജക്ടുകളാണ് കെ വി പ്രൊഡക്ഷൻ നിലവിൽ നിർമ്മിക്കുന്നത്.

നല്ല കഥകൾ സിനിമയ്ക്കുന്ന ഇത്രയും വലിയൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണെന്ന് ചിദംമ്പരവും സന്തോഷം പങ്കിട്ടു. ഈ സ്‌ക്രിപ്റ്റ് തൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും ഇത്തരമൊരു മികച്ച ടീമിൻ്റെ പിന്തുണയോടെ ചെയ്യുന്ന സിനിമ മികച്ചതായിരിക്കും എന്ന് ജിത്തു മാധവനും കൂട്ടിച്ചേർത്തു.

പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

webdesk

Recent Posts

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ സംഭവബഹുലമായ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…

2 days ago

നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ. “പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…

4 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

5 days ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

1 week ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

1 week ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

1 week ago

This website uses cookies.