മലയാള സിനിമ പ്രേമികളും യുവ പ്രേക്ഷകരും ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് നാളെ റിലീസ് ചെയ്യുകയാണ്. അതിനു മുന്നോടിയായി ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തീയേറ്ററുകളിൽ ആരംഭിച്ചു.
കേരളത്തിൽ കൂടാതെ മഞ്ഞുമ്മൽ ബോയ്സ് അഡ്വാൻസ് ബുക്കിങ്ങിലൂടെ റെക്കോഡ് നേട്ടമാണ് യുകെ യിൽ നേടിയിരിക്കുന്നത് യുകെ യിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഏകദേശം 11 നിറഞ്ഞ സദസ്സുകൾ ഉള്ള ഷോ ആണ് നേടിയിരിക്കുന്നത്. യൂ കെ ഫിലിം വിതരണക്കാരായ ആർ എഫ് ടി ഫിലിംസ് ആണ് ഈ കാര്യം അറിയിച്ചത്.
കേരളത്തിൽ വലിയ റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് വൈകുന്നേരത്തോടെ പുറത്ത് വിടും. ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകർക്കും സിനിമാ പ്രേമികൾക്കുമുള്ളത്. ഇതിനോടകം പുറത്ത് വന്ന ഇതിലെ രണ്ട് ഗാനങ്ങളും കിടിലൻ ട്രൈലെറുമെല്ലാം വലിയ രീതിയിലാണ് ഇതിന്റെ ഹൈപ്പ് ഉയർത്തിയത്.
ബേസിൽ ജോസഫ് നായകനായ ജാനേമൻ എന്ന സൂപ്പർ ഹിറ്റിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ വമ്പൻ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ഷൈജു ഖാലിദ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് മലയാളത്തിലെ ട്രെൻഡ് സെറ്ററായ സുഷിൻ ശ്യാം ആണ്. വിവേക് ഹർഷൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരു സുഹൃത്ത് സംഘത്തിന് അവിടെ അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.