മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റ് നടന്മാരുമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജു വാര്യർ ഇതുവരെയും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടില്ല. വിവാഹത്തിന് ശേഷം ഇടവേള എടുത്തെങ്കിലും പിന്നീട് റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു സജീവമായെങ്കിലും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ മാത്രം കഴിഞ്ഞില്ല. ഒരു അന്യഭാഷാ ചിത്രത്തിന്റെ ചർച്ച നടന്നു വരികയാണെന്നും ചർച്ചകൾ വിജയമാവുകയാണെങ്കിൽ വൈകാതെ മമ്മൂട്ടിയുടെ കൂടെ നായികയായി കാണമെന്നുമാണ് മഞ്ജു വാര്യർ പറയുന്നത്.
മമ്മൂട്ടിയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന അന്യഭാഷാ ചിത്രം യാത്രയാണ്. തെലുങ്ക് ചിത്രമായ യാത്രയിലൂടെയാണോ മഞ്ജു വാര്യർ മമ്മൂട്ടിയുമായി ഒന്നിക്കുന്നത് എന്നു കാത്തിരുന്നു കാണാം. മുൻപ് ലോഹിതദാസ് ചിത്രമായ കന്മദത്തിൽ മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യർ എത്തിയിട്ടുണ്ട്. ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനം വളരെയധികം ശ്രദ്ധനേടിയിരുന്നു. പിന്നീട് സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലൂടെ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുകയുണ്ടായി. തിരിച്ചു വരവിന് ശേഷം സത്യൻ അന്തിക്കാട് ചിത്രം എന്നും എപ്പോഴും ബി. ഉണ്ണികൃഷ്ണൻ ചിത്രം വില്ലൻ തുടങ്ങിയവയിലും മോഹൻലാലിന്റെ നായികയായി അഭിനയിച്ചിരുന്നു. ഇപ്പോൾ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയനിലാണ് മഞ്ജു വാര്യർ. ഒടിയനിൽ രണ്ട് കാലഘട്ടത്തിലും മഞ്ജു വാര്യർ എത്തുന്നുണ്ട്. ഒന്നിൽ മോഹൻലാലിൻറെ നായികയായും ഒന്ന് പ്രകാശ് രാജിന്റെ ഭാര്യയായും. വി. എ. ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുവരികയാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.